ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടനെ ട്രെയിൻ ചെയിൻ വലിച്ച് നിർത്തി യുവാവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

പാലക്കാട്: പട്ടാമ്പിയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. എറണാംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ആലത്തിയൂർ സ്വദേശി പുതുപറമ്പിൽ അഫ്സൽ സാദിഖ് (23) ആണ് മരിച്ചത്. കണ്ണൂർ - എറണാംകുളം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത്. വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. ട്രെയിനിന്‍റെ ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്ന അഫ്സൽ പട്ടാമ്പി പുതിയ ഗേറ്റിന് സമീപം എത്തിയപ്പോളാണ് വീണത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടനെ ട്രെയിൻ ചെയിൻ വലിച്ച് നിർത്തി യുവാവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തും. പട്ടാമ്പി പൊലീസ് നടപടി സ്വീകരിച്ചു.

എത്ര മലയാളികൾ മരിച്ചെന്ന് സ്ഥിരീകരിക്കാനായിട്ടില്ല; എല്ലാ സഹായവും ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates