കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോ‍ർച്ച കണ്ടെത്തിയത്. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ വെച്ചായിരുന്നു സംഭവം

കൊല്ലം: കൊല്ലത്ത് പുനലൂരിന് സമീപം ആസിഡ് ടാങ്കറിൽ ചോ‍ർച്ച കണ്ടെത്തി. കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോ‍ർച്ച കണ്ടെത്തിയത്. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ വെച്ചായിരുന്നു സംഭവമുണ്ടായത്. ചോ‍ർച്ച പരിഹരിക്കാൻ തമിഴ്നാട്ടിലെ രാജാപാളയത്ത് നിന്ന് ടെക്നീഷ്യൻ തിരിച്ചിട്ടുണ്ട്. നിലവിൽ ദേശീയപാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങളെ പുനലൂർ വഴി തിരിച്ചുവിടുകയാണ്.

Also Read: പുതുവൈപ്പ് ഐഒസി പ്ലാന്റിൽ വാതക ചോർച്ച; നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അതേസമയം കൊച്ചി പുതുവൈപ്പിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ നിന്ന് വാതകം ചോർന്നു. എൽപിജിയിൽ ചേർക്കുന്ന മെർക്കാപ്‌ടെൻ എന്ന വാതകമാണ് ചോ‍ർന്നത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. വാതകം ശ്വസിച്ച് പുതുവൈപ്പ് സ്വദേശികളായ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാതകം ചോരാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്