തമിഴ്നാട്ടിലേത് അവിടുത്തെ മാത്രം സഖ്യമാണ്. ദേശീയതലത്തിൽ മുന്നണിക്ക് ഇടമില്ല. പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിനാണ് പാർട്ടി അനുമതി നൽകിയത്. എന്നാൽ അവിടെയത് സഖ്യമായി. തമിഴ്നാട്ടിൽ ഡിഎംകെയുമായും ബിഹാറിൽ ആർജെഡിയുമായുമാണ് സഖ്യം. പശ്ചിമ ബംഗാളിൽ ബിജെപിയോടും തൃണമൂലിനോടുമാണ് പോരാട്ടം. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യ സാധ്യത.
കണ്ണൂർ: ഇതര മതങ്ങളെ കടന്നാക്രമിക്കുന്ന ഹിന്ദുത്വ അജണ്ട (Hindutva) രാജ്യത്തിന് അപകടകരമാണ് എന്ന് സിപിഎം (CPM) നേതാവ് പ്രകാശ് കാരാട്ട് (Prakash Karat) . ഇതിനോടുള്ള എതിർപ്പ് സിപിഎം തുടരും. ഇസ്ലാം മൗലികവാദം രാജ്യത്ത് ഭൂരിപക്ഷമായാലും സി പി എം എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലേത് അവിടുത്തെ മാത്രം സഖ്യമാണ്. ദേശീയതലത്തിൽ മുന്നണിക്ക് ഇടമില്ല. പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിനാണ് പാർട്ടി അനുമതി നൽകിയത്. എന്നാൽ അവിടെയത് സഖ്യമായി. തമിഴ്നാട്ടിൽ ഡിഎംകെയുമായും ബിഹാറിൽ ആർജെഡിയുമായുമാണ് സഖ്യം. പശ്ചിമ ബംഗാളിൽ ബിജെപിയോടും തൃണമൂലിനോടുമാണ് പോരാട്ടം. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യ സാധ്യത.
ഹിന്ദിയിൽ ആശയ വിനിമയം വേണമെന്ന അമിത് ഷായുടെ പ്രസ്താവനയിലും പ്രകാശ് കാരാട്ട് പ്രതികരിച്ചു. എല്ലാ ഭാഷകൾക്കും ഭരണഘടന നൽകുന്ന തുല്യപരിഗണന വേണമെന്നാണ് സി പി എം നിലപാട് എന്ന് അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോയിലെ ദലിത് പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് നാളെ വൈകിട്ട് വരെ കാത്തിരിക്കൂ എന്നാണ് പ്രകാശ് കാരാട്ടിന്റെ മറുപടി.
സിപിഎം അംഗ സഖ്യയിൽ കുറവ് വന്നിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. 22,146 അംഗങ്ങൾ പാർട്ടിയിൽ കുറഞ്ഞു. സ്വയം വിമർശനപരമായ സംഘടനാ റിപോർട്ട് ആണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്. ഇതിന്മേൽ ചർച്ച തുടരുകയാണ്. സംസ്ഥാനങ്ങളുടെ മാത്രമല്ല, കേന്ദ്ര ഘടകത്തിൻ്റെ വിമർശനവും റിപ്പോർട്ടിൻ്റെ ഭാഗമായിട്ടുണ്ട്. കേരളത്തിലെ ബദൽ നയത്തെ പ്രകീർത്തിച്ച് പാർട്ടി കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ ബദലിനുദാഹരണമാണ് കേരളത്തിൽ നടപ്പാക്കിയ നയമെന്നും ഇത് ദേശീയതലത്തിൽ പ്രചരിപ്പിക്കണമെന്നും പ്രമേയം പറയുന്നു.
Read Also: കെ വി തോമസ് നിരാശനാകേണ്ടി വരില്ലെന്ന് എംഎ ബേബി, നടപടിയെടുത്താൽ കോൺഗ്രസിന്റെ നാശമെന്ന് എകെ ബാലൻ
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കെ വി തോമസ് (KV Thomas) നിരാശനാകേണ്ടി വരില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ പാർട്ടി നിരാശപ്പെടുത്തില്ല. ദിശാബോധമില്ലാത്ത കെ സി വേണുഗോപാലന്മാരാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്നും എംഎ ബേബി വിമർശിച്ചു.
കെ വി തോമസിനെതിരെ നടപടിയെടുത്താൽ അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് മുതിന്ന സിപിഎം നേതാവ് എകെ ബാലനും പ്രതികരിച്ചു. കെ വി തോമസിനെതിരെ നടപടിയെടുത്താൽ അത് കോൺഗ്രസിന്റെ നാശമാകും. കെപിസിസി അധ്യക്ഷൻ സുധാകരനെ കോൺഗ്രസുകാർക്ക് ഉൾകൊള്ളാനാവില്ലെന്ന് പറഞ്ഞ ബാലൻ സുധാകരന് എന്ത് ദാർശനിക അടിത്തറയാണുള്ളതെന്നും ചോദിച്ചു. സെമിനാറിൽ പങ്കെടുത്തതിന് ശേഷം കോൺഗ്രസ് എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും കെ വി തോമസിൻ്റെ സമീപനമെന്നും ബാലൻ വിശദീകരിച്ചു. (കൂടുതൽ വായിക്കാം...)
