Asianet News MalayalamAsianet News Malayalam

സിപിഎം ഓഫീസിന് നേരെ ആക്രമണം; ഫുട്ബോൾ ടർഫിലെ സംഘർഷത്തിന്റെ തുടർച്ച, 3 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ഇന്നലെ രാത്രി 9.30 യോടെയാണ് കാട്ടാക്കട സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ആക്രണമുണ്ടായത്. ബൈക്കിൽ ഓഫീസിലേക്ക് പാ‍ഞ്ഞു കയറിവർ ഫർണിച്ചർ നശിപ്പിക്കുകയും ഓഫീസിലുണ്ടായിരുന്നവരെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. വൈകുന്നേരം തൂങ്ങാംപ്പാറയിലെ ടർഫിലുണ്ടായ തമ്മിലടയാണ് ഒടുവിൽ പാ‍ർട്ടി ഓഫീസ് ആക്രമണത്തിലെത്തിയത്. 

Attack on CPM office; Continuation of conflict on football turf, 3 SDPI activists arrested
Author
First Published Aug 13, 2024, 2:14 PM IST | Last Updated Aug 13, 2024, 2:28 PM IST

തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. തൂങ്ങാംപാറയിലെ ഫുട്ബോൾ ടർഫിലുണ്ടായ ഏറ്റുമുട്ടലാണ് ഓഫീസ് ആക്രമണത്തിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറയുന്നു. ടർഫിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഡിവൈഎഫ്ഐയും രണ്ട് എസ്ഡിപിഐ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാത്രി 9.30 യോടെയാണ് കാട്ടാക്കട സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ആക്രണമുണ്ടായത്. ബൈക്കിൽ ഓഫീസിലേക്ക് പാ‍ഞ്ഞു കയറിവർ ഫർണിച്ചർ നശിപ്പിക്കുകയും ഓഫീസിലുണ്ടായിരുന്നവരെ മർദ്ദിക്കുകയുമായിരുന്നു. വൈകുന്നേരം തൂങ്ങാംപ്പാറയിലെ ടർഫിലുണ്ടായ തമ്മിലടിയാണ് ഒടുവിൽ പാ‍ർട്ടി ഓഫീസ് ആക്രമണത്തിലെത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ, അമൽ എന്നിവരെ മർദ്ദിച്ച കേസിലെ പ്രതി നിഷാദ് ടർഫിൽ കളിക്കുന്ന വിവരം പൊലീസിന് ലഭിച്ചു. വിവരം ലഭിച്ച പൊലീസ് ടർഫിലെത്തുന്നതിന് മുമ്പ് അഖിലും അമലും സ്ഥലത്തെത്തുകയും നിഷാദും സുഹൃത്തുക്കളുമായി ഏറ്റമുട്ടുകയും ചെയ്തു.

പൊലീസ് പിടിക്കാനെത്തിയ പ്രതി നിഷാദ് ഓടി രക്ഷപ്പെട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൈവശം വെട്ടുകത്തിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകനായ ഹാജക്ക് പരിക്കേറ്റു. പരിക്കേറ്റ ഹാജയുമായി എസ്ഡിപിഐ പ്രവർത്തകരും സുഹൃത്തുക്കളും കാട്ടാക്കട സർക്കാർ ആശുപത്രിയിലെത്തി. അവിടെ വച്ച് വീണ്ടും സംഘർഷമുണ്ടായി. ഈ സംഘർഷത്തിന്റെ തുടർച്ചയാണ് ഓഫീസ് അക്രമമെന്ന് പൊലീസ് പറയുന്നു. 

ഓഫീസ് ആക്രമിച്ചതിന് തൂങ്ങാമ്പാറ സ്വദേശി അൽ-അമീൻ, പൂവച്ചൽ സ്വദേശി അൽ-അമീൻ, കണ്ടല സ്വദേശി മുനീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ എസ്ഡിപിഐ പ്രവർത്തകരാണന്നും മുമ്പും കേസുകളുണ്ടെന്നും കാട്ടാക്കട പൊലീസ് പറയുന്നു. ടർഫിലുണ്ടായ സംഘർഷത്തിൽ രണ്ട് കേസെടുത്തു. ഹാജയെ ആക്രമിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ, അമൽ എന്നിവരെ അറസ്റ്റ് ചെയ്ത പൊലീസ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിന് ഹാജ, നിഷാദ്, എന്നിവരേയും അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പട്ട ഓഫീസ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ഓഫീസ് ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും പ്രാദേശികമായുമുണ്ടായ ഏറ്റമുട്ടലുകളുടെ ഭാഗമാണെന്ന് എസ്ഡിപിയും വാർത്താക്കുറിപ്പിൽ അറിയിച്ചു. 

എൻഐഎ റെയ്ഡും ചോദ്യം ചെയ്യലും അടിസ്ഥാനരഹിതമായ കേസിന്റെ പേരിലെന്ന് മുരളി കണ്ണമ്പിള്ളി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios