മോശം പെരുമാറ്റമെന്ന നാട്ടുകാരുടെ പരാതിയിൽ എസ്.ഐയെ സ്ഥലംമാറ്റിയിരുന്നു

തൃശൂര്‍: തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം. ത‍ൃശൂർ അന്തിക്കാട് എസ്.ഐ അരിസ്റ്റോട്ടിലിനാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് മർദിച്ചത്. എസ്.ഐയുടെ മുഖത്താണ് പരിക്കേറ്റത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഓട്ടോ ഡ്രൈവറെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. തുടര്‍ന്നാണ് എസ്ഐയ്ക്ക് മര്‍ദനമേറ്റ സംഭവം ഉണ്ടായത്.

മോശം പെരുമാറ്റമെന്ന നാട്ടുകാരുടെ പരാതിയിൽ എസ്.ഐയെ സ്ഥലംമാറ്റിയിരുന്നു. പുതിയ സ്റ്റേഷനിൽ ഉടൻ ജോയിൻ ചെയ്യാനിരിക്കെയാണ് മർദനമേറ്റത്. സംഭവത്തിൽ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് നൽകിയത് ഇടക്കാല ജാമ്യം, അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണം, വിധി പകർപ്പ് പുറത്ത്

Asianet News Live | Siddique | PV Anvar | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്