ബംഗളുരുവിലെ ആവലഹള്ളി ഈസ്റ്റ് കോളേജിലെ മലയാളി വിദ്യാർഥികൾ ഓണാഘോഷത്തിന് ശേഷം നടുറോഡിൽ ഏറ്റുമുട്ടി. ജൂനിയർ, സീനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോളേജ് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് പോലീസ് കേസെടുത്തില്ല.
ബെംഗളൂരു: ബെംഗളുരുവിൽ മലയാളി വിദ്യാർഥികൾ ഏറ്റുമുട്ടി. ആവലഹള്ളി ഈസ്റ്റ് കോളേജ് വിദ്യാർത്ഥികളാണ് കെ ആർ പുരത്ത് നടുറോഡിൽ ഏറ്റുമുട്ടിയത്. ജൂനിയർ, സീനിയർ വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം. നേരത്തെ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചത്. സംഭവത്തില്‍ ആര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടില്ല. കോളേജ് അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് ഒഴിവാക്കിയതെന്നും പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളിൽ നിന്ന് പൊലീസ് മാപ്പപേക്ഷ എഴുതി വാങ്ങി.


