തൃശൂർ ചേലക്കരയിൽ കോൺഗ്രസിന്‍റെ കൊടിമരം മോഷ്ടിച്ച സംഭവത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ പരാതിയെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. 

തൃശൂര്‍: ചേലക്കരയിലെ കോൺഗ്രസിന്‍റെ കൊടിമരം മോഷണം പോയി. സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലക്കര സെന്‍ററിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കൊടിമരം മോഷണം പോയ കേസിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിധിൻ, ചേലക്കര ഏരിയ പ്രസിഡന്‍റ് ശ്രുതികേഷ്, വള്ളത്തോൾ നഗർ ഏരിയ സെക്രട്ടറി കണ്ണൻ എന്നിവർക്കെതിരെയാണ് ചേലക്കര പൊലീസ് കേസെടുത്തത്. ചേലക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് വിനോദ് പന്തലാടി കൊടുത്ത പരാതിയിലാണ് കേസ്. കൊടിമരം കൊണ്ട് പോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. മൂന്ന് പേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

View post on Instagram