ആലപ്പുഴ എസ് പി ഓഫീസ് മാർച്ചിനിടെയാണ് ഇയാൾ ഹൈക്കോടതി ജഡ്ജിയെ അധിഷേപിച്ച് സംസാരിച്ചത്.
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് നേതാവ് (PFI leader) യഹിയ തങ്ങൾക്കെതിരെ (yahiya Thangal) കോടതിലക്ഷ്യത്തിന് അനുമതി തേടി. ജഡ്ജിമാർക്കെതിരെയുള്ള വിവാദ പരാമർശത്തെ തുടർന്ന് കോടതിയലക്ഷ്യത്തിന് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് ഹൈക്കോടതി അഭിഭാഷകൻ അരുൺ റോയ് ആണ് അപേക്ഷ നൽകിത്. യഹിയയുടെ പരമാർശം അപകീർത്തികരമാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. വിദ്വേഷ മുദ്രാവാക്യക്കേസിൽ റിമാൻഡിലായ സംസ്ഥാന കമ്മിറ്റി അംഗം പി കെ യഹിയ തങ്ങൾക്കെതിരെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെയുള്ള വിവാദ പരാമർശത്തിൽ പൊലീസ് കേസെടുത്തിരുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്ന യഹിയ തങ്ങളുടെ പ്രസ്താവനയാണ് കേസെടുക്കാനുണ്ടായ കാരണം. ആലപ്പുഴ എസ് പി ഓഫീസ് മാർച്ചിനിടെയാണ് ഇയാൾ ഹൈക്കോടതി ജഡ്ജിയെ അധിഷേപിച്ച് സംസാരിച്ചത്. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ പരാമർശം നടത്തിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണനെതിരെയാണ് യഹിയ തങ്ങൾ അധിക്ഷേപ പരാമർശം നടത്തിയത്. പി.സി.ജോർജിന് ജാമ്യം നൽകിയ ജസ്റ്റിസ് ഗോപിനാഥിനെയും തങ്ങൾ അധിക്ഷേപിച്ചിരുന്നു. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയായതുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്നതായിരുന്നു വിവാദ പ്രസ്താവന.
പ്രസ്താവന വാർത്തയായതിന് പിന്നാലെ ആലപ്പുഴ സൗത്ത് പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. നിലവിൽ ആലപ്പുഴയിലെ വിദ്വേഷ പ്രസംഗ കേസിൽ അടുത്ത മാസം 13 വരെ റിമാൻഡിൽ കഴിയുകയാണ് യഹിയ. പി സി ജോർജിനു ജാമ്യം നൽകിയ ജഡ്ജി ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നുവെന്നും ഇയാൾ ആരോപണമുന്നയിച്ചു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയർമാനായിരുന്നു യാഹിയ.
തൃശൂർ പെരുമ്പിലാവ് സ്വദേശിയാണ് ഇയാൾ. യഹിയ തങ്ങളെ വിവാദമായ വിദ്വേഷ പ്രസംഗ കേസിൽ കഴിഞ്ഞ ദിവസമാണ് തൃശൂർ പെരുമ്പിലാവിൽ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അതിനിടെ, ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യഹിയ തങ്ങൾ നടത്തിയ പ്രസ്താവനയ്ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റിലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഇതുവരെ 26 പേരാണ് അറസ്റ്റിലായത്.
