Asianet News MalayalamAsianet News Malayalam

'എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോയെന്ന് പരിശോധിക്കണം, സിആർപിഎഫിനെ കേരളം കാണാത്തതാണോ? ഗവർണറോട് മുഖ്യമന്ത്രി

ഗവർണ്ണറുടെ സുരക്ഷക്കെത്തിയ സിആർപിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവർണ്ണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Check if there is any health problem cm pinarayi vijayan slams governor arif mohammed khan apn
Author
First Published Jan 27, 2024, 6:56 PM IST

തിരുവനന്തപുരം : നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണ്ണറുടെ സുരക്ഷക്കെത്തിയ സിആർപിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവർണ്ണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഗവർണർ പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങളുണ്ടാകാം. കരിങ്കൊടി കാണിക്കുന്നവർക്ക് നേരെ പൊലീസ് എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആർക്കെങ്കിലും ഉണ്ടോ. പൊലീസിന്റെ ജോലി പൊലീസ് ചെയ്യും. എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ ? 

കേന്ദ്രം കോടികളുടെ ഗ്രാന്റുകൾ തരുന്നില്ല, കടമെടുപ്പ് പരിധിയും വെട്ടി; ശ്വാസംമുട്ടിക്കുന്നു: മുഖ്യമന്ത്രി

മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത് നിങ്ങൾ കണ്ടിട്ടില്ലേ. ചിലഘട്ടത്തിൽ പ്രതിഷേധം വന്നിട്ടില്ലേ?  കരിങ്കൊടി കാണിക്കുന്നവരെ എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്നത് കണ്ടിട്ടുണ്ടോ?  ഗവർണർ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ദമല്ലേ. ചെയ്യാൻ പാടില്ലാത്തതല്ലേ. പൊലീസിന്റെ പണി അവര് ചെയ്യില്ലേ. നിയമനടപടി ഇവര് ചെയ്യില്ലേ. എഫ്ഐആർ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ? എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സുരക്ഷ കിട്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ നിരയിലേക്ക് ഗവർണറും എത്തി. ആ കൂട്ടിൽ ഒതുങ്ങാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്. സിആർപിഎഫിന് കേസെടുക്കാനാകുമോ ? അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ സിആർപിക്ക് പ്രവർത്തിക്കാനാകുമോ? 

എല്ലാത്തിനും എഴുതപ്പെട്ട നിയമങ്ങളുണ്ട്. ജനാധിപത്യ വഴക്കങ്ങളുണ്ട്. നിയമങ്ങളാണ്  വലുത്. അധികാരം നിയമത്തിന് മുകളിലല്ല. അതില്ലാത്ത നിലപാടാണ് ഉണ്ടായത്. ജനാധിപത്യ മര്യാദ പക്വത വിവേകം എന്നിവ കാണിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്ന മുണ്ടോ എന്നും സ്വയം പരിശോധിക്കണം. നയപ്രഖ്യപനംകേരളത്തോടുള്ള വെല്ലുവിളിയാണ് ഗവർണർ നടത്തിയത്. ഭരണഘടനയോടുള്ള വെല്ലുവിളി. എഫ്ഐആർ ഇടാൻ കുത്തിയിരിപ്പ് വേണോയെന്നും പിണറായി ചോദിച്ചു. 

കേരളാ പൊലീസ് മികച്ച സേന, പക്ഷെ മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഇത് സംഭവിക്കുമോ? വീണ്ടും വിമര്‍ശിച്ച് ഗവര്‍ണര്‍


 

Latest Videos
Follow Us:
Download App:
  • android
  • ios