പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. അഴിമതിയിൽ തെളിവ് ഉണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം.
തിരുവനന്തപുരം: സിഎംആര്എല് മാസപ്പടി കേസിൽ സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ വീണ്ടും അപ്പീല് നല്കാന് ഒരുങ്ങി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. അഴിമതിയിൽ തെളിവ് ഉണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം. എഫ്ഐആര് രജിസ്റ്റർ ചെയ്യാൻ അഴിമതി കേസിൽ പ്രതിയായ ഒരാളെ കേൾക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.
അപ്പീൽ അനുമതി തള്ളിയ ഉത്തരവ് പുറത്ത്
മാസപ്പടി കേസിൽ പിണറായി വിജയൻ അടക്കം പ്രതികൾക്ക് അപ്പീൽ നൽകാൻ അനുമതിയില്ല. എഫ്ഐആര് ഇടണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ല. കോടതിയുടെ തീരുമാനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ അഴിമതി കേസിൽ പ്രതിയായ ഒരാളെ കേൾക്കേണ്ടതില്ലെന്നാണ് കോടതി ഉത്തരവില് പറയുന്നത്. പ്രാഥമിക അന്വേഷണം നടത്തണമെന്ന് പ്രതികൾക്ക് ആവശ്യപ്പെടാനാവില്ലെന്നും എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അഴിമതിയിൽ തെളിവുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്നും സിംഗിൾ ബെഞ്ച് കണ്ടെത്തൽ ശരിവെച്ച് ഡിവിഷൻ ബെഞ്ച് പറഞ്ഞു. എഫ്ഐആർ ഇടുമ്പോൾ പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.


