തിരിച്ചറിയല്‍ പരേഡിന് ശേഷം പുറത്തിറങ്ങിയ അജയഘോഷ് ഏഴ് പേരെയും തിരിച്ചറിഞ്ഞതായി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: കല്ലട ബസ്സില്‍ വച്ച് യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളായ ഏഴ് പേരെയും തിരിച്ചറിഞ്ഞു. ആക്രമണത്തിനിരയായ അജയഘോഷാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എറണാകുളം സബ്ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് തിരിച്ചറിഞ്ഞത്.
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് റിമാന്‍റ് ചെയ്തിരുന്നു. ഇവരെ എറണാകുളം സബ്ജയിലിലേക്കാണ് മാറ്റിയത്. തിരിച്ചറിയല്‍ പരേഡിന് ശേഷം പുറത്തിറങ്ങിയ അജയഘോഷ് ഏഴ് പേരെയും തിരിച്ചറിഞ്ഞതായി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളായ ജയേഷ്, രാജേഷ്, ജിതിൻ, അൻവറുദ്ദീൻ, ഗിരിലാൽ,വിഷ്ണുരാജ്, കുമാർ എന്നിവരെയാണ് അജയഘോഷ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മാസം 21 ന് പുലർച്ചെയാണ് സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാർ വൈറ്റിലയിൽ വച്ച് മർദ്ദിച്ചത്. മൂന്ന് പേര്‍ക്കാണ് കല്ലട ബസില്‍ വച്ച് മര്‍ദ്ദനമേറ്റത്. മറ്റ് രണ്ട് പേര്‍ വിദ്യാര്‍ത്ഥികളാണ്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
