സി പി എം പ്രവർത്തകരായ സിബിന്‍, ജിതിന്‍, പ്രിയേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ജൂലായ് 11ന് നടന്ന പ്രകടനമാണ് കേസിന്നാധാരം.

കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെ പൊലീസ് കേസ്. ആര്‍എസ്എസ് മുൻ ജില്ലാ കാര്യവാഹക് ബിജു നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. സി പി എം പ്രവർത്തകരായ സിബിന്‍, ജിതിന്‍, പ്രിയേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ജൂലായ് 11ന് നടന്ന പ്രകടനമാണ് കേസിന്നാധാരം.

'ആ കാര്യം ചോദിക്കാനാണ് ഇയാൾ വന്നതെന്ന് മനസിലായി'; വീണയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ റിയാസ്

സി.വി.ധനരാജ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാ​ഗമായി നടന്ന പ്രകടനത്തിലെ മുദ്രാവാക്യത്തിനെതിരെയാണ് കേസ്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ കുന്നരുവില്‍ നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്നാണ് ബിജുവിന്റെ പരാതി. അതേസമയം സമൂഹ മാധ്യമത്തിലൂടെ ആർ.എസ്.എസ് പ്രവർത്തകനായ ബിജു പ്രകോപനമുണ്ടാക്കിയെന്ന കരിവെള്ളൂരിലെ സിബിന്‍ നല്‍കിയ പരാതിയില്‍ ആലക്കാട്ടെ ബിജുവിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

ട്രെയിനുകൾക്ക് നേരെ കല്ലേറുകൾ തുടർക്കഥയാവുന്നു; കണ്ണൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്, ചില്ലുകൾ തകർന്നു

മാനേജരുള്‍പ്പടെ മർദ്ദിച്ചു'; ആരോപണവുമായി വാച്ചർ, ഗവി വനംവികസന കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം