കോൺഗ്രസ് നേതൃത്വം ഇരുവർക്കും എതിരെ നേരെത്തെ അച്ചടക്ക നടപടി എടുത്തിരുന്നു

പത്തനംതിട്ട: പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. ഈ വരുന്ന 16ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ബാബു ജോര്‍ജ് പറഞ്ഞു. മുതിർന്ന നേതാവും മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റുമായ സജി ചാക്കോയും സിപിഎമ്മിൽ ചേരും. കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചെന്നു ഇരുവരും പ്രഖ്യാപിച്ചു.

കോൺഗ്രസ് നേതൃത്വം ഇരുവർക്കും എതിരെ നേരെത്തെ അച്ചടക്ക നടപടി എടുത്തിരുന്നു. പി. ജെ. കുര്യൻ പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനെ നശിപ്പിച്ചുവെന്ന് ബാബു ജോര്‍ജ് ആരോപിച്ചു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ നിയന്ത്രിക്കുന്നത് കെ. ജയന്ത്‌ ഉൾപ്പെട്ട പ്രത്യേക ലോബിയാണെന്നും അവർ തനിക്ക് എതിരെ പ്രവർത്തിച്ചുവെന്നും ബാബു ജോര്‍ജ് ആരോപിച്ചു. ബാബു ജോര്‍ജും സജി ചാക്കോയും നേരത്തെ പത്തനംതിട്ടയില്‍ നടന്ന നവകേരള സദസ്സിലും പങ്കെടുത്തിരുന്നു.

സമീര്‍ വാങ്കഡെയ്ക്കെതിരായ കള്ളപ്പണ കേസ്; അന്വേഷണം ദില്ലിയിലേക്ക് മാറ്റിയതായി ഇഡി

PM Modi BAPS Mandir inauguration | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് #Asianetnews