Asianet News MalayalamAsianet News Malayalam

Covid Kerala : വാളയാറിൽ കർശന പരിശോധന നടത്താൻ പൊലീസ്; പ്രവേശനം അടിയന്തര ആവശ്യമുണ്ടെങ്കിൽ മാത്രം

തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ സാധ്യയുണ്ട്. അടിയന്തര ആവശ്യങ്ങൾക്കല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. 

covid kerala restrictions in walayar border
Author
Palakkad, First Published Jan 30, 2022, 2:29 AM IST

പാലക്കാട്: കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ളതിനാൽ വാളയാര്‍ അതിര്‍ത്തിയിൽ കേരള പൊലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ സാധ്യയുണ്ട്. അടിയന്തര ആവശ്യങ്ങൾക്കല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം പാലക്കാട് നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടാകും പ്രധാന സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകൾ സര്‍വ്വീസ് നടത്തുക.

കടുത്ത നിയന്ത്രണം

 കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ. തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും  രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.

ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല.  മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല.

വിവാഹ, മരണാനന്തരചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. കൊവിഡ് ധനസഹായം വേഗത്തിലാക്കാൻ വില്ലേജ് താലൂക്ക് ഓഫീസുകൾ പ്രവർത്തിക്കും. ട്രഷറികളും പ്രവർത്തിക്കും. അതേസമയം, കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചതിൽ അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

Follow Us:
Download App:
  • android
  • ios