തൃശൂർ പൂരം കലക്കൽ വിവാദത്തിലെ കടുത്ത അതൃപ്തി രാഷ്ട്രീയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ കരട് രാഷ്ട്രീയ റിപ്പോർട്ട് ചർച്ച ചെയ്ത സംസ്ഥാന കൗൺസിലിൽ ഉയർന്നത് കടുത്ത വിമർശനമായിരുന്നു. CPI yearly report

തിരുവനന്തപുരം: പൊലീസ് വിമർശനം ഒഴിവാക്കി സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ട്. ആഭ്യന്തര വകുപ്പിനും പൊലീസ് സേനക്കും പ്രശംസ അടങ്ങുന്നതാണ് റിപ്പോർട്ട്. തൃശൂർ പൂരം കലക്കൽ വിവാദത്തിലെ കടുത്ത അതൃപ്തി രാഷിട്രീയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ കരട് രാഷ്ട്രീയ റിപ്പോർട്ട് ചർച്ച ചെയ്ത സംസ്ഥാന കൗൺസിലിൽ ഉയർന്നത് കടുത്ത വിമർശനമായിരുന്നു. സർക്കാരിനെ വെട്ടിലാക്കുന്ന ഒന്നും വേണ്ടെന്ന് ബിനോയ് വിശ്വം വിശദമാക്കുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് വരാനിരിക്കെ വിമർശനം വേണ്ടെന്ന നിലപാടിലേക്ക് ബിനോയ് വിശ്വം എത്തുകയായിരുന്നു. 

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എംആർ അജിത് കുമാറിന് ആശ്വാസം, വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

എന്നാൽ എം ആർ അജിത് കുമാറിന് കിട്ടുന്ന സംരക്ഷണത്തിൽ സിപിഐയിൽ ശക്തമായ വിയോജിപ്പ് നിലനിൽക്കെയാണ് പൂരം കലക്കലും പൊലീസ് വീഴ്ചയും വെട്ടിയുള്ള രാഷ്ട്രീയ റിപ്പോർട്ട്. പൊതു ചർച്ചയിൽ പ്രതിനിധികൾ വിമർശനം ഉന്നയിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം