നേതാക്കൾക്കെതിരായ പീഡന പരാതികൾ പാർട്ടി യോഗത്തിൽ ചർച്ചയാക്കില്ല. പരാതികൾ പരിശോധിക്കേണ്ടതും പരിഹാരം നിർദ്ദേശിക്കേണ്ടതും ഇന്‍റേണൽ കംപ്ലെയിന്‍റ് കമ്മിറ്റി ആയിരിക്കും.

തിരുവനന്തപുരം: പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം. ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കിയിരിക്കുകയാണ് സിപിഎം. നേതാക്കൾക്കെതിരായ പീഡന പരാതികൾ പാർട്ടി യോഗത്തിൽ ചർച്ചയാക്കില്ല. പരാതികൾ പരിശോധിക്കേണ്ടതും പരിഹാരം നിർദ്ദേശിക്കേണ്ടതും ഇന്‍റേണൽ കംപ്ലെയിന്‍റ് കമ്മിറ്റി ആയിരിക്കും. ഐസിസിയുടെ തീർപ്പ് അന്തിമമായിരിക്കും. പാർട്ടി വേദിയിൽ ചർച്ചയാക്കില്ല.

സംസ്ഥാന തലത്തിൽ ടി എൻ സീമയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. എല്ലാ ഘടകങ്ങൾക്കും കമ്മിറ്റികളുണ്ടാകും. നേതാക്കൾക്ക് എതിരായ പരാതി അന്വേഷിക്കുന്നത് തൊട്ടടുത്ത ഉപരി ഘടകത്തിലെ ഐസിസി ആയിരിക്കും. ഐസിസിയുടെ കണ്ടെത്തൽ അതാത് ഘടകങ്ങളെ അറിയിക്കും. ഐസിസികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന നിർദ്ദേശം നൽകിയത് എം എ ബേബിയാണ്.