വിസി ക്രിമിനൽ ആണെന്ന് ഗവർണർ പറയുന്നു. ഓടു പൊളിച്ചല്ല വൈസ് ചാൻസിലർ യൂണിവേഴ്സിറ്റിയിൽ വന്നതെന്നും എം.വി.ജയരാജൻ 

കണ്ണൂർ: സർക്കാരുമായുള്ള പോർമുഖം കടുപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുന്നറിയിപ്പുമായി സിപിഎം. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ചാൻസിലർ പദവിയിൽ ഇനി ഗവർണർക്ക് തുടരാൻ അർഹതയില്ല. ഗവർണർ സർവകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും എം.വി.ജയരാജൻ ആരോപിച്ചു. വിസി ക്രിമിനൽ ആണെന്ന് ഗവർണർ പറയുന്നു. ഓടു പൊളിച്ചല്ല വൈസ് ചാൻസിലർ യൂണിവേഴ്സിറ്റിയിൽ വന്നതെന്നും എം.വി.ജയരാജൻ പറഞ്ഞു.പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറെ ചോദ്യം ചെയ്ത് വിസി കോടതിയിൽ പോകേണ്ടതില്ല. രണ്ടാം സ്ഥാനക്കാരൻ ജോസഫ് സ്കറിയയുടെ ഹർജിയിൽ വിസി നിലപാട് അറിയിച്ചാൽ മതിയെന്നും എം.വി.ജയരാജൻ വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല: പ്രിയ വർഗീസിന് തിരിച്ചടി; നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

ഹ‍ർജി ഓഗസ്റ്റ് 31ന് വീണ്ടും പരിശോധിക്കും. അതുവരെയാണ് പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ യുജിസിയെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. നടപടികൾ പാലിച്ചല്ല നിയമനം എന്ന പരാതിയിൽ ഗവർണർ, സർക്കാർ, കണ്ണൂർ വിസി, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവർണർക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗൺസിൽ കൈപ്പറ്റി. പ്രിയ വർഗീസിന്റെ നിയമനം നേരത്തെ ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവർണർ സ്റ്റേ ചെയ്തത്.

'എന്റെ വാ‍ർഡിൽ തോറ്റിട്ടില്ല'; മട്ടന്നൂരിലേത് വ്യാജ പ്രചാരണമെന്ന് ശൈലജ, തിരിച്ചടി പരിശോധിക്കുമെന്ന് ജയരാജൻ