വീടിന് അടുത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടര വയസ്സുകാരി തോട്ടിൽ വീണു മരിച്ചു. തലക്കുളത്തൂർ കുളങ്ങര താഴതത് നിഖിൽ വൈഷ്ണവി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരച്ചത്. വീടിന് അടുത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞിന് കാണാതായതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന കോഴിക്കോട് ജില്ലിൽ ഇടവിട്ട് ശക്തമായ മഴപെയ്യുന്നുണ്ട്. കുറ്റ്യാടി, വിലങ്ങാട്, താമരശ്ശേരി, കോടഞ്ചേരി തുടങ്ങിയ മലയോര മേഖലകളിൽ മഴയ്ക്കൊപ്പം കാറ്റുമുണ്ട്. മാവൂർ സൌത്ത് അരയങ്കോട് വീടിന് മുകളിൽ കവുങ്ങും പനയും കടപുഴകി വീണ് രണ്ടുപേർക്ക് പരിക്കേറ്റു. 

ചെറുമണ്ണൂർ, മേപ്പയൂർ, മാവൂർ പാറമ്മൽ, വളയം എന്നിവിടങ്ങളിൽ കിണറുകൾ ഇടിഞ്ഞു താഴ്ന്നു. മാവൂർ, പെരുവയൽ പ്രദേശത്ത് താഴ്ന്നയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. നിലവിൽ ജില്ലയിൽ യെല്ലോ അലർട്ടാണ്. താമരശ്ശേരി ചുരത്തിൽ അപകട ഭീഷണിയായ മരങ്ങൾ രാവിലെ പതിനൊന്നരയോടെ മുറിച്ചു മാറ്റി.

YouTube video player