തീപിടിച്ചത് ഗോഡൗണിൽ കാർഡ്ബോർഡ് പെട്ടികൾ സൂക്ഷിച്ച ഭാഗത്ത്; ആളപായമില്ല
കോഴിക്കോട്: നടക്കാവിൽ ഗൃഹോപകരണ വിൽപനശാലയിൽ തീപ്പിടിത്തം. ബഹുനില കെട്ടിടത്തിന്റെ ഗോഡൗണിൽ കാർഡ്ബോർഡ് പെട്ടികൾ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായത്. ആളപായമില്ല. കോഴിക്കോട് ബീച്ച്, വെള്ളിമാടുകുന്ന് എന്നീ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ വിഭാഗം തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി. താഴത്തെ നിലയിൽ നിന്ന് പുക ഉയർന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
