ആരോഗ്യ മേഖലയിൽ കേരളം ഒന്നാമതെന്ന തള്ള് അപകടകരമെന്ന് മുൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പള്‍ രാജീവ് സദാനന്ദൻ വിമര്‍ശിച്ചു. നിപ്പയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാക്കത്തും നാണക്കേടാണന്നും രാജീവ് സദാനന്ദൻ.
തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെതിരെ മുൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പള്‍ സെക്രട്ടറി രാജീവ് സദാനന്ദൻ. ആരോഗ്യ മേഖലയിൽ കേരളം ഒന്നാമതെന്ന തള്ള് അപകടകരമെന്ന് രാജീവ് സദാനന്ദൻ വിമര്‍ശിച്ചു. ആരോഗ്യ സംവിധാനം ഇപ്പോഴും പ്രാകൃത അവസ്ഥയിലാണ്. ഡെങ്കിപ്പനി നിയന്ത്രിക്കാൻ കഴിയാത്തതും നിപ്പയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാക്കത്തും നാണക്കേടാണന്നും രാജീവ് സദാനന്ദൻ കുറ്റപ്പെടുത്തി. ചികിത്സാച്ചെലവിന്‍റെ ഭൂരിഭാഗവും കേരളത്തിലെ ജനങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് ചിലവാക്കേണ്ടി വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സയൻസ് ടോക്ക് പരിപാടിയിൽ സംസാരിക്കവേയാണ് ആരോഗ്യവകുപ്പിനെതിരെ ദീർഘകാലം ആരോഗ്യ സെക്രട്ടറി ആയിരുന്ന രാജീവ് സദാനന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.



