ലോക ശ്രദ്ധ നേടുന്ന ഇന്ത്യൻ കൊമേഴ്സ്യൽ നിർമ്മിക്കാൻ പിന്തുണ നൽകും. വിവാദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പ്രശ്നങ്ങൾ പരമാവധി ഇല്ലാതാക്കി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.

ദില്ലി: ദേശീയ ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാനായി ചുമതല ഏല്പിച്ച പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ജി കൃഷ്ണകുമാർ. ഏറെ ഉത്തരവാദിത്വം നിറഞ്ഞ ചുമതലയാണ് ഏല്പിച്ചതെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കാൻ പോകുന്നത്. ഇന്ത്യൻ സിനിമയെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ലോക ശ്രദ്ധ നേടുന്ന ഇന്ത്യൻ കൊമേഴ്സ്യൽ നിർമ്മിക്കാൻ പിന്തുണ നൽകും. വിവാദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പ്രശ്നങ്ങൾ പരമാവധി ഇല്ലാതാക്കി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. അതേസമയം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എംഎൽഎമാരുണ്ടാകുമെന്ന് ജി കൃഷ്ണകുമാർ. അതിൽ തിരുവനന്തപുരത്ത് നിന്നും എംഎൽഎമാരുണ്ടാകും. പലയിടത്തും പ്രമുഖരെ തോൽപ്പിക്കുന്നത് ബിജെപി സ്ഥാനാർത്ഥികൾ ആയിരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ മത്സരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അതിലും വലിയ ചുമല ലഭിച്ചെന്ന് വിശ്വസിക്കുന്നുവെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രിൽ 8നാണ് പ്രശസ്ത സിനിമാ താരം കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി നിയമിച്ചത്. ഇതുസംബന്ധിച്ച കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. എൻ.എഫ്.ഡി.സിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻ.എഫ്.ഡി.സി. നിലവിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമാണ് നടൻ കൃഷ്ണകുമാർ.