അവധി ദിവസങ്ങളിൽ ഹാൻ ടെക്സ്, ഹാൻവീവ് സ്ഥാപനങ്ങൾ അടച്ചിടരുതെന്നും കൂടുതൽ സമയം പ്രവർത്തിക്കണമെന്നും മന്ത്രി പി രാജീവ്. കണ്ണൂരിൽ നടക്കുന്ന കൈത്തറി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ: അവധി ദിവസങ്ങളിൽ ഹാൻ ടെക്സ്, ഹാൻവീവ് സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ മന്ത്രി പി രാജീവ്. അവധി ദിവസങ്ങളിൽ കൂടുതൽ സമയം പ്രവർത്തിക്കണമെന്നും സർക്കാർ ജീവനക്കാർ എന്ന് കരുതി അവധി എടുത്താൽ വിൽപനശാലകൾക്ക് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന കൈത്തറി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിൽപനയിൽ സ്വകാര്യ വസ്ത്രശാലകളിലെ ജീവനക്കാരുടെ മനോഭാവത്തിലേക്ക് ഹാൻ ടെക്സിലെയും ഹാൻവീവിലെയും ചില ജീവനക്കാ‌രെങ്കിലും എത്താനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

YouTube video player