Asianet News MalayalamAsianet News Malayalam

കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി; വൈദ്യുത ബന്ധം താറുമാറായി, മൂന്ന് വീടുകൾ തകർന്നു

കായക്കൊടിയിലാണ് ഇന്ന് വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലി ഉണ്ടായത്.

Heavy damage due to lightning storm in kozhikode rain latest news house collapsed
Author
First Published Aug 29, 2024, 8:30 PM IST | Last Updated Aug 29, 2024, 8:30 PM IST

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കായക്കൊടിയിലാണ് ഇന്ന് വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. നാവോട്ട്കുന്നിൽ മൂന്ന് വീടുകൾ തകർന്നു. രണ്ട് വീടുകൾക്ക് കേടുപാട് പറ്റി. വൈദ്യുത ബന്ധം താറുമാറായി.

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios