Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിനെ വെറുതെ വിട്ടു, ഭര്‍തൃമാതാവിന് ഏഴ് വര്‍ഷം തടവ്; ചേര്‍ത്തലയിൽ തസ്നി ജീവനൊടുക്കിയതിൽ കോടതി വിധി

ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ ഭർത്താവിന്റെ അമ്മയ്ക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും
 

Husband acquitted mother in law jailed for seven years Court verdict on Tasni s death in Cherthala ppp
Author
First Published Feb 8, 2024, 7:29 PM IST

ചേർത്തല: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ അമ്മയ്ക്ക് 7 വർഷം തടവും, 50,000 രൂപ പിഴയും കോടതി വിധിച്ചു. ഭർത്താവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ചേർത്തല നഗരസഭ 30-ാം വാർഡിൽ കുറ്റിപ്പുറത്ത് ചിറ വീട്ടിൽ കുഞ്ഞുമോൻ - നജ്മ ദമ്പതികളുടെ മകൾ തസ്നി (22) ആണ് തണ്ണീർമുക്കം വാരണത്തെ ഭർതൃവീട്ടിൽ 2018 ൽ ആത്മഹത്യ ചെയ്തത്. 

തണ്ണീർമുക്കം വാരണം പുത്തേഴത്ത് വെളിയിൽ ഷാജിയുടെ ഭാര്യ ഐഷയാണ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. മുഹമ്മ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ഭവീനനാഥ് ആണ് വിധി പറഞ്ഞത്. കോടതി വിധിയെ തുടർന്ന് ഐഷയെ മാവേലിക്കര വനിതാ ജയിലിലേയ്ക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി രാധാകൃഷ്ണൻ, അഡ്വ. കെ ബി ഹർഷകുമാർ എന്നിവർ ഹാജരായി.

ശിവരാമന്‍റെ മരണത്തിൽ ഉത്തരവാദികള്‍ ആര്? നിര്‍ണായക വിവരങ്ങള്‍ തേടി പൊലീസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു

കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചിയിലെ പ്രൊവിഡന്‍റ് ഫണ്ട് ഓഫീസിനകത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അപ്പോളോ ടയേഴ്സിലെ മുൻ കരാർ ജീവനക്കാൻ മരിച്ചു. തൃശ്ശൂർ പേരാന്പ്ര സ്വദേശിയായ ശിവരാമനാണ് ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആധാറിലെ സാങ്കേതിക പിഴവ് പറഞ്ഞ്  ജീവനക്കാർ  6 വർഷമായി വട്ടം കറക്കിയതിൽ മനംനൊന്താണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന്  മകൻ ശ്രീജിത്ത് മാധ്യമങ്ങോളോട് പറഞ്ഞു.

കാൻസർ രോഗിയായ ശിവരാമൻ 6 വർഷമായി ടയർ കന്പനിയിലെ കരാർ ജോലിയിൽ നിന്ന് വിരമിച്ചിട്ട്. വിരമിക്കൽ ആനുകൂല്യത്തിനായി അന്ന് തന്നെ അപേക്ഷ നൽകി. ഓഫീസിൽ പലവട്ടം കയറിയിറങ്ങി. പക്ഷെ നൽകാനുള്ള 80,000 രൂപ അധികൃതർ നൽകിയില്ല. ആധാറിൽ വയസുമായി ബന്ധപ്പെട്ട് ഉള്ള സാങ്കേത പിഴവ് തിരുത്താത്തതാണ് കാരണമായി പറഞ്ഞത്. ഇതിനായി സ്കൂൾ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള  രേഖ സ്കൂളിൽ നിന്ന് ലഭ്യമായില്ല. അതില്ലാതെ പണം നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ കുടുപ്പിച്ച് പറഞ്ഞതോടെ വിഷം  കഴിച്ചെന്നാണ് മകൻ പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios