സെപ്തംബർ മൂന്നിനും നാലിനും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

തിരുവനന്തപുരം: ഓണം മഴയിൽ കുതിരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. സെപ്തംബർ മൂന്നിനും നാലിനും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ്. സെപ്തംബർ മൂന്നിന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്തംബർ നാലിന് തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും എന്നതാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ന്യൂനമർദത്തെ തുടർന്ന് വിവിധ ജില്ലകളിൽ അതിശക്തമായ മഴ പെയ്തിരുന്നു. വടക്കൻ ജില്ലകളിലാണ് കനത്ത മഴ പെയ്തത്.