Asianet News MalayalamAsianet News Malayalam

'റോഡുകൾ ശോചനീയാവസ്ഥയിൽ; സർക്കാർ ഒന്നും ചെയ്യുന്നില്ല, ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ല': ജ.ദേവൻ രാമചന്ദ്രൻ

കോടതി ആണോ സർക്കാർ ആണോ കൂടുതൽ വ്യാകുല പെടേണ്ടത്. എംജി റോഡിൽ കുഴി തുറന്നു ഇരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്, എന്ത് നടപടി സ്വീകരിച്ചു എന്ന് പറയാൻ പറ്റുമോയെന്നും  ജില്ലാ കലക്ടർ എന്ത് ചെയ്തുവെന്നും കോടതി ചോദിച്ചു. 

justice devan ramachandran slams kerala government and officers on Pathetic Road apn
Author
First Published Feb 7, 2023, 3:05 PM IST

കൊച്ചി: എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പലതലകളും ഉരുളുമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.  ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോ‍ർട് നൽകാതിരുന്ന ജില്ലാ കലക്ടറേയും കോടതി വിമ‍ർശിച്ചു. 

എറണാകുളം കങ്ങരപ്പടിയിൽ വാട്ടർ അതോറിറ്റിയ്ക്കായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ  വിമർശനം. പത്തുദിവസത്തോളം കുഴി മൂടാതിരുന്നത് ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചുവരുത്തുകയാണ് ചെയ്തിരിക്കുന്നത്. 

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

എറണാകുളം ജില്ലാ കലക്ടർ തക്ക സമയത്ത് നടപടിയെടുക്കാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥർക്ക് ഇത്ര അനാസ്ഥ. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയും മരിച്ചവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ട്.  ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല. കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടത്. എംജി റോഡിൽ കുഴി തുറന്നു ഇരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്, ജില്ലാ കലക്ടർ എന്ത് ചെയ്തുവെന്നും എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാൻ പറ്റുമോയെന്നും കോടതി ചോദിച്ചു. 

റോഡിലെ കുഴിയില്‍ തെന്നി ബൈക്ക് യാത്രികര്‍ ഓട്ടോയ്ക്കടിയില്‍പ്പെട്ടു; 68കാരന് ദാരുണാന്ത്യം

മറ്റേതെങ്കിലും വികസിത രാജ്യത്തായിരുന്നെങ്കിൽ നഷ്ടപരിഹാരം നൽകി മുടിഞ്ഞേനെയെന്നും കോടതി ഓർമ്മിപ്പിച്ചു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്തൊരു അഹങ്കാരവും ധാർഷ്യവുമാണ്. റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് റിപ്പോ‍ർട്ട് ആവശ്യപ്പെട്ടിട്ട് അത് നൽകാൻ പോലും എറണാകുളം ജില്ലാ കലക്ടർ തയാറായിട്ടില്ല. ജനങ്ങളുടെ പണം വാങ്ങിയിട്ട് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥ‍ർ എന്താണ് ചെയ്യുന്നത്. ഏതൊരു വികസിത സമൂഹത്തിലും ജനങ്ങളുടെ ജീവന് വിലയുണ്ട്. ഇവിടെയങ്ങനെയൊന്നില്ല. പത്രവാർത്തകൾ മാത്രമായി ഇത്തരം റോഡപകടമരണങ്ങൾ ചുരുങ്ങിപ്പോകുന്നു. കൊച്ചി എംജി റോഡിൽ പലയിടത്തും അപകടക്കെണികളുണ്ട്. ഇവയൊക്കെ റിബൺ കെട്ടി മറക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ ഇറക്കിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. 

ചില്ലുകൾ തകർന്നനിലയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കാർ, ഉള്ളിൽ വെട്ടുകത്തി; കസ്റ്റഡിയിലെടുത്ത് പൊലീസ്

 

Follow Us:
Download App:
  • android
  • ios