നവീൻ ബാബുവിന്‍റെ വീട്ടിലെത്തി സുരേഷ് ഗോപി; 'വിവാദ പെട്രോള്‍ പമ്പിൽ കേന്ദ്ര അന്വേഷണം നടക്കുന്നുണ്ട്'
കേന്ദ്ര മന്ത്രി സുരേഷ് ഗോപി നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണം നടത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
പത്തനംതിട്ട: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് മനംനൊന്ത് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വൈകിട്ടോടെയാണ് സുരേഷ് ഗോപി നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. നവീൻ ബാബുവിന്‍റെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സന്ദര്‍ശനത്തിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു.
കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തെ പെട്രോള്‍ പമ്പുകളുടെ എൻഒസികളുയമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ധനമന്ത്രി കെഎൻ ബാലഗോപാലും നവീൻ ബാബുവിന്‍റെ വീട്ടിലെത്തി.
എഡിഎമ്മിന്‍റെ മരണത്തിൽ അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് സര്‍ക്കാര്‍ അഭിമാന പ്രശ്നമായി എടുക്കണമെന്ന് സിപിഐ നേതാവ് സി ദിവാകരൻ പറഞ്ഞു. സര്‍ക്കാരിൽ വിശ്വാസമുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കണമെന്നും കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഇടപെടൽ സംശയകരമാണെന്നും സി ദിവാകരൻ പറഞ്ഞു.
'എന്താണിപ്പോ പ്രശ്നം? ബിജെപി തോറ്റതാണോ അതോ ഞാൻ ഇവിടെ വിജയിച്ചതാണോ പ്രശ്‌നം?' ഷാഫി പറമ്പിൽ