ആര്‍സിബിയുടെ ജയത്തിന് പിന്നാലെ പോയിന്‍റ് പട്ടികയിലെ മറ്റ് ടീമുകളുടെ യോഗ്യതാ സാധ്യതകളിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

റായ്പൂര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തകര്‍പ്പന്‍ ജയത്തോട ഐപിഎൽ പ്ലേ ഓഫ് സ്ഥാനത്തേക്ക് ഒരടി കൂടി അടുത്ത് നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ബുധനാഴ്ച നടന്ന പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് കോലിയും സംഘവും കൊല്‍ക്കത്തയെ തകര്‍ത്തത്. ഈ വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റ് നേടിയ ആര്‍സിബി പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തിയതിനൊപ്പം പ്ലേ ഓഫ് ഏകദേശം ഉറപ്പാക്കിക്കഴിഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ആര്‍സിബിയുടെ ജയത്തിന് പിന്നാലെ പോയിന്‍റ് പട്ടികയിലെ മറ്റ് ടീമുകളുടെ യോഗ്യതാ സാധ്യതകളിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിനൊപ്പം നെറ്റ് റണ്‍റേറ്റിലും എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയതോടെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത 79.7 ശതമാനത്തില്‍ നിന്ന് 92.6 ശതമാനമായി ഉയര്‍ന്നു. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ആര്‍സിബിക്ക് ഒരു മത്സരം ജയിച്ചാലും ആദ്യ ക്വാളിഫയറിന് യോഗ്യത നേടാനാവും.

ആര്‍സിബി ജയിച്ച് ഒന്നാമത് എത്തിയെങ്കിലും പ്ലേ ഓഫ് സാധ്യതയിൽ ഗുജറാത്ത് തന്നെയാണ് ഇപ്പോഴും മുന്നില്‍. രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുള്ള ഗുജറാത്തിന് പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇപ്പോഴും 94.9% തന്നെയാണ്. ആര്‍സിബിയെപ്പോലെ പ്ലേ ഓഫ് ഉറപ്പാക്കുന്നതിനൊപ്പം ആദ്യ ക്വാളിഫയറില്‍ സ്ഥാനം ഉറപ്പിക്കാനാവും ഗുജറാത്തിന്‍റെയും ശ്രമം.

Scroll to load tweet…

ഗുജറാത്തിനെതിരായ കൂറ്റൻ തോല്‍വി വഴങ്ങിയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിന് ഇപ്പോഴും പ്ലേ ഓഫിലെത്താനുള്ള സാധ്യത 64.7 ശതമാനമാണ്. 13 പോയിന്‍റുമായി നാലാം സ്ഥാനത്താണെങ്കിലും 3 മത്സരങ്ങൾ ബാക്കിയുള്ള പഞ്ചാബിന് 62.8 ശതമാനം സാധ്യതയുണ്ട്. ആര്‍സിബി ജയിച്ചതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ സാധ്യതയും ചെറുതായി ഇടിഞ്ഞു. 12 പോയിന്‍റും മൂന്ന് കളികളും ബാക്കിയുള്ള ചെന്നൈ പ്ലേ ഓഫിലെത്താൻ 42.7 ശതമാനം സാധ്യതയുണ്ടായിരുന്നത് 41.7 ശതമാനമായാണ് കുറഞ്ഞത്. ആര്‍സിബിയുടെ ജയം ആറാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും തിരിച്ചടിയായിട്ടുണ്ട്. രാജസ്ഥാന്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത 41.9 ശതമാനത്തില്‍ നിന്ന് 340.6 ശതമാനമായി ഇടിഞ്ഞു.

ആര്‍സിബിക്കെതിരെ തോറ്റതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതയും കുത്തനെ ഇടിഞ്ഞു. ആര്‍സിബിക്കെതിരെ തോറ്റതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യത 11 ശതമാനത്തില്‍ നിന്ന് 1.8 ശതമാനമായി ഇടിഞ്ഞു. പ്ലേ ഓഫിലെത്താന്‍ സാങ്കേതികമായി മാത്രം സാധ്യത അവശേഷിക്കുന്ന ഡല്‍ഹിയുടെ സാധ്യതകളില്‍ ഒരു ശതമാനമായി തുടരുന്നു. മാറ്റമൊന്നുമില്ല. മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പര്‍ ജയന്‍റ്സും നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക