11:58 PM (IST) May 03

പാകിസ്ഥാനായി ചാരപ്രവർത്തനം; രാജസ്ഥാൻ ജയ്സാൽമീറിൽ യുവാവ് അറസ്റ്റിൽ

പത്താൻ ഖാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐക്ക് വേണ്ടി ഇയാൾ ചാരപ്രവർത്തനം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

കൂടുതൽ വായിക്കൂ
11:37 PM (IST) May 03

കുടകിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ട കേസ്; 5 കർണാടക സ്വദേശികൾ അറസ്റ്റിൽ, കവര്‍ന്ന 13 ലക്ഷം രൂപ കണ്ടെത്തി

കർണാടക സ്വദേശികളായ അനിൽ, ഹരീഷ്, സ്റ്റീഫൻ, കാർത്തിക്, ദീപക് എന്നിവരെയാണ് ഗോണിക്കുപ്പ പൊലീസ് പിടികൂടിയത്. മോഷണത്തിനായി നടത്തിയ കൊലപാതകമെന്ന് പൊലീസ് പറയുന്നു.

കൂടുതൽ വായിക്കൂ
11:15 PM (IST) May 03

മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗിക്ക് 42,000 രൂപയുടെ ബില്ല് വന്ന സംഭവത്തിൽ ഒടുവിൽ പരിഹാരം. രോ​ഗിയെ ഡിസ്ചാർജ് ചെയ്യാമെന്ന് സ്വകാര്യ ആശുപത്രി അറിയിച്ചു. 

കൂടുതൽ വായിക്കൂ
10:48 PM (IST) May 03

'ഒരു തനി നടൻ തുള്ളൽ'; ജി മാർത്താണ്ഡൻ ഒരുക്കുന്ന 'ഓട്ടം തുള്ളൽ' ടൈറ്റിൽ പോസ്റ്റർ

'ഒരു തനി നടൻ തുള്ളൽ' എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്.

കൂടുതൽ വായിക്കൂ
10:31 PM (IST) May 03

വടകര കുട്ടോത്ത് 3 പേർക്ക് അയൽവാസിയുടെ കുത്തേറ്റു, ഒരാളുടെ നില ​ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയിൽ

മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. 

കൂടുതൽ വായിക്കൂ
10:25 PM (IST) May 03

നായകൻ മാത്യു, നായിക ഈച്ച ! ത്രീഡി ചിത്രം 'ലൗലി' മെയ് 16ന് തിയറ്ററുകളിൽ

മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു.

കൂടുതൽ വായിക്കൂ
10:14 PM (IST) May 03

കാരണം തൃശൂർ റൂട്ട്! നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ജീവനക്കാരനും കെഎസ്ആർടിസി ജീവനക്കാരനും തമ്മിലടി, പരാതി

തൃശൂർ ബസിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഈ ബസിൽ ഡ്യൂട്ടിക്ക് പോകാൻ സ്വിഫ്റ്റിലെ ജീവനക്കാർ വിസമ്മതിച്ചെന്ന് പരാതിയിൽ പറയുന്നു

കൂടുതൽ വായിക്കൂ
09:52 PM (IST) May 03

നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരൻ ഭോപ്പാലിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിയായ നിദർശിനെ ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

കൂടുതൽ വായിക്കൂ
09:49 PM (IST) May 03

'കേരളം വിട്ടാലോന്ന് തോന്നുന്നു, നമുക്ക് യാതൊരു സേഫ്റ്റിയും ഇല്ലാത്ത അവസ്ഥ'; ആശങ്ക പങ്കുവച്ച് നടന്‍ നിഹാൽ

പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയാണ് നിഹാല്‍. 

കൂടുതൽ വായിക്കൂ
09:22 PM (IST) May 03

കൊശനാട്ടേക്ക് ഗൂഗിൾ മാപ്പ്, 'ആരും സഞ്ചരിക്കാത്ത വഴി'യിലൂടെ ഒരു യാത്ര; ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ! രക്ഷ

വഴിതെറ്റിയെന്ന് മനസിലാക്കിയതിനെ തുടർന്ന് വാഹനം തിരിക്കുവാൻ മുന്നോട്ടുപോവുകയും തുടർന്ന് 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയുമായിരുന്നു.

കൂടുതൽ വായിക്കൂ
09:04 PM (IST) May 03

മണൽത്തിട്ടയിലൂടെ മറുകരയിൽ പോയി മടങ്ങുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണു; പെരിയാറിൽ യുവതി മുങ്ങിമരിച്ചു

ഒഴുക്കിൽപ്പെട്ട യുവതി കയത്തിൽ അകപ്പെട്ടാണ് മരണം സംഭവിച്ചത്. നാട്ടുകാരുടെ സഹായത്തോടെ മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

കൂടുതൽ വായിക്കൂ
09:01 PM (IST) May 03

രാജസ്ഥാനിലെ അതിർത്തിയിൽ നിന്ന് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്ട്

 ഇന്ത്യൻ ഭാഗത്തേക്ക് കടയ്ക്കാൻ ശ്രമിക്കവേയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കൂ
08:20 PM (IST) May 03

ഷൺമുഖാ..ഈ പോക്കിതെങ്ങോട്ടാ..; മോഹൻലാലിന് മുന്നിൽ മുട്ടുമടക്കി സൂര്യയും, അജയ് ദേവ്​ഗണും പതറി !

അജയ് ദേവ്​ഗൺ ചിത്രം റെയ്ഡ്2 ആണ് മൂന്നാം സ്ഥാനത്ത്.

കൂടുതൽ വായിക്കൂ
08:19 PM (IST) May 03

​ഗേറ്റും മതിലും തകർന്ന് വീണ് അപകടം; 5 വയസുകാരന് ദാരുണാന്ത്യം

പാലക്കാട് എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലും തകർന്ന് വീണ് അഞ്ച് വയസുകാരൻ മരിച്ചു.

കൂടുതൽ വായിക്കൂ
07:51 PM (IST) May 03

ഡാര്‍ക്ക് മര്‍ച്ചന്‍റ് ദീപക്കും കൂട്ടിന് ദീക്ഷിതയും, കാറിൽ കയറാൻ പോകവേ ചാടി വീണത് പൊലീസ്; പിടിച്ചത് എംഡിഎംഎ

ജയിലില്‍നിന്ന് ഇറങ്ങിയ ശേഷവും ഇയാള്‍ ലഹരിക്കടത്തും വിൽപ്പനയും തുടരുകയായിരുന്നു.

കൂടുതൽ വായിക്കൂ
07:46 PM (IST) May 03

പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

വിഷയം കോടതിയിൽ എത്തിയതോടെയാണ് ജവാനുമായി പാക്കിസ്ഥാനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ജവാനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്. 

കൂടുതൽ വായിക്കൂ
07:38 PM (IST) May 03

ലാഭത്തിൻ്റെ പങ്ക് എല്ലാവർക്കും; രേഖാചിത്രം ലാഭവിഹിതം ടീമിനൊപ്പം പങ്കുവച്ച് വേണു കുന്നപ്പിള്ളി

മാളികപ്പുറം 50 കോടി ക്ലബിൽ ഇടം പിടിച്ചപ്പോഴും വേണു കുന്നപ്പിള്ളി ഇതേകാര്യം ചെയ്തിരുന്നു. 

കൂടുതൽ വായിക്കൂ
07:24 PM (IST) May 03

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; നസീറയുടെ മരണം വിഷം ഉള്ളിൽ ചെന്ന്, പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്

വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആണ്‌ പുറത്ത് വന്നത്. ഇന്നലെ രാത്രി 8മണിയോടെയാണ് അപകടമുണ്ടായത്. 

കൂടുതൽ വായിക്കൂ
07:01 PM (IST) May 03

'സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാൽ സൈനിക ആക്രമണം നടത്തും'; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ. ഡാമോ തടയണയോ നിർമിച്ചാൽ തകർക്കുമെന്ന് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി. 

കൂടുതൽ വായിക്കൂ
06:47 PM (IST) May 03

യുവതിയും യുവാവും സഞ്ചരിച്ച ബിഎംഡബ്ല്യു കാറിൽ പരിശോധന; ഡിക്കിയില്‍ നിന്ന് കഞ്ചാവും മൊബൈലും പണവും കണ്ടെടുത്തു

കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

കൂടുതൽ വായിക്കൂ