12:03 AM (IST) Mar 08

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാമര്‍ശം; ചാണക്യ ന്യൂസ് ടിവി ഓണ്‍ലൈൻ ചാനൽ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശം നടത്തിയ ചാണക്യ ന്യൂസ് ടിവി ഉടമ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്

കൂടുതൽ വായിക്കൂ
11:20 PM (IST) Mar 07

ആശമാരുടെ സമരത്തിൽ മന്ത്രിക്ക് വീഴ്ച, പിഎസ്‍സി ശമ്പള പരിഷ്കരണം എരിതീയിൽ എണ്ണയൊഴിക്കു പോലെയെന്നും വിമ‍ർശനം

സിപിഎം സംസ്ഥാന സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വിമര്‍ശനം. ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വിമര്‍ശനം. നേരത്തെ ചര്‍ച്ച നടന്നിട്ടും വേണ്ടത് ചെയ്തിട്ടില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു.

കൂടുതൽ വായിക്കൂ
11:01 PM (IST) Mar 07

സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്കെത്തിയ ആള്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ കണ്ണൂര്‍ സ്വദേശിയെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇകെ നായനാരുടെ വേഷം ചെയ്യാനാണ് എത്തിയത്.

കൂടുതൽ വായിക്കൂ
10:44 PM (IST) Mar 07

2027 വരെ കരാര്‍ ബാക്കി! അഡ്രിയാന്‍ ലൂണ ബാസ്റ്റേഴ്‌സില്‍ തുടരുമോ? ഉറപ്പ് പറയാതെ താരം

സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്.

കൂടുതൽ വായിക്കൂ
10:34 PM (IST) Mar 07

അവസാന ഹോംമാച്ചില്‍ മുംബൈ സിറ്റി എഫ്‌സിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്.

കൂടുതൽ വായിക്കൂ
10:26 PM (IST) Mar 07

ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങി, സംശയം തോന്നി കസ്റ്റംസ് യുവതികളെ പരിശോധിച്ചു,കഞ്ചാവുമായി പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ പിടിയിലായി. ബാങ്കോക്കിൽ നിന്നുമെത്തിയ ഇവരുടെ കയ്യിൽ നിന്ന് 1.5 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

കൂടുതൽ വായിക്കൂ
10:24 PM (IST) Mar 07

അൻപതിന്റെ പൊന്നിൻ തിളക്കത്തിൽ 'പൊൻമാൻ'

ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ
09:37 PM (IST) Mar 07

മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം ഹൃദയാഘാതം

ബസ് ജീവനക്കാരുടെ മര്‍ദനമേറ്റത്തിന് പിന്നാലെ മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്.

കൂടുതൽ വായിക്കൂ
09:07 PM (IST) Mar 07

സര്‍വകലാശാല നിയമഭേദഗതിയിൽ ഒടുവിൽ വഴങ്ങി ഗവര്‍ണര്‍; രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി നൽകി

സര്‍വകലാശാല നിയമഭേദഗതയിൽ ഒടുവിൽ സര്‍ക്കാരിന് വഴങ്ങി ഗവര്‍ണര്‍. നിയമഭേദഗതിയുടെ രണ്ടാം ബില്ലിന് ഗവര്‍ണര്‍ മുൻകൂര്‍ അനുമതി നൽകി. ഈ മാസം 20ന് ബിൽ അവതരിപ്പിക്കും.

കൂടുതൽ വായിക്കൂ
09:01 PM (IST) Mar 07

എതിർപ്പ് മാറുന്നു, സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആര്‍ജിക്കും, നിര്‍ണായക നയം മാറ്റവുമായി സിപിഎം

സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം അർജിക്കുന്നതിനും പൊതുമേഖലയിൽ പിപിപി മാതൃകയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമുളള നിർണായക നയം മാറ്റവുമായി സിപിഎം. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിലാണ് സ്വകാര്യ നിക്ഷേപത്തെ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ
08:35 PM (IST) Mar 07

മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം ചുങ്കത്തറയിൽ ആള്‍മറയില്ലാത്ത കിണറ്റിൽ വീണ് പത്തു വയസുകാരൻ മരിച്ചു. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്‍വദ് ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ
08:29 PM (IST) Mar 07

ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശം; ആശാ പ്രവർത്തകർക്ക് പിന്തുണയുമായി ദിവ്യ പ്രഭ

ആശാ പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ.

കൂടുതൽ വായിക്കൂ
08:11 PM (IST) Mar 07

ദക്ഷിണേന്ത്യ പുറത്ത്; ജാമിയ സര്‍വകലാശാല പ്രവേശന പരീക്ഷക്കുള്ള കേന്ദ്രങ്ങളിൽ തിരുവനന്തപുരം ഒഴിവാക്കി, പ്രതിഷേധം

ദില്ലിയിലെ ജാമിയ സർവകലാശാലയിലെ പ്രവേശന പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്നു തിരുവനന്തപുരത്തേത്. നിയമപരമായി നേരിടുമെന്ന് എംഎസ്എഫ്.

കൂടുതൽ വായിക്കൂ
08:07 PM (IST) Mar 07

സിപിഎം സംസ്ഥാന സമ്മേളനം; പൊതുചർച്ചയിൽ എം വി ​ഗോവിന്ദന് വിമർശനം; മുഖ്യമന്ത്രിക്ക് തലോടൽ

വിമര്‍ശനങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. പദവികളെല്ലാം കണ്ണൂരുകാര്‍ക്ക് വീതം വെക്കുന്നെന്ന രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദനെതിരെ ഉയര്‍ന്നത്.

കൂടുതൽ വായിക്കൂ
07:50 PM (IST) Mar 07

അനധികൃത കുടിയേറ്റത്തിൽ അമേരിക്ക തിരിച്ചയച്ച 11 ഇന്ത്യക്കാർക്ക് ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി സമന്‍സ് അയച്ചത്. 

കൂടുതൽ വായിക്കൂ
07:36 PM (IST) Mar 07

തെലങ്കാന ടണൽ ദുരന്തം; മനുഷ്യശരീരത്തിന്റെ ​ഗന്ധമുള്ള സ്ഥലങ്ങൾ കണ്ടെത്തി കെഡാവർ നായ്ക്കൾ മായയും മർഫിയും

ഒരു മാസമെങ്കിലും നീണ്ട ശേഷമേ ദൗത്യം അവസാനിപ്പിക്കാനാകൂ എന്ന് തെരച്ചിൽ സംഘം അറിയിച്ചു. 

കൂടുതൽ വായിക്കൂ
07:32 PM (IST) Mar 07

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി നജ്‌ല; അണ്ടര്‍ 23 വനിതാ ഏകദിനത്തില്‍ കേരളം ഹരിയാനയെ തകര്‍ത്തു

ദിയ ഗിരീഷ് 38 റണ്‍സെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ച് നിന്ന വൈഷ്ണ എം പിയുടെ പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്.

കൂടുതൽ വായിക്കൂ
07:19 PM (IST) Mar 07

ആശാ വർക്കർമാരുടെ സമരം; കേന്ദ്ര ധനമന്ത്രിക്ക് മുന്നിൽ കണക്ക് ബോധ്യപ്പെടുത്താനാകാതെ കെ വി തോമസ്

കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട് സീതാരാമന്‍ വിശദമായ കുറിപ്പ് ഹാജരാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

കൂടുതൽ വായിക്കൂ
06:47 PM (IST) Mar 07

തെളിവെടുപ്പിനിടെയും കൂസലില്ലാതെ അഫാൻ; അനിയനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് വിശദീകരിച്ച് പ്രതി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാങ്ങോട്ടെ അഫാന്‍റെ അമ്മൂമ്മ സൽമാബീവിയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് അഫാന്‍റെ വെഞ്ഞാറമൂടിലെ വീട്ടിലും തെളിവെടുപ്പ് നടന്നു. കനത്ത സുരക്ഷയിലാണ് അഫാനെ രണ്ടിടങ്ങളിലും എത്തിച്ചത്.

കൂടുതൽ വായിക്കൂ
06:40 PM (IST) Mar 07

ഓട്ടോഡ്രൈവറെ ബസ് ജീവനക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആശുപത്രിയിലെത്തിച്ച ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്. 

കൂടുതൽ വായിക്കൂ