Asianet News MalayalamAsianet News Malayalam

മഴക്കെടുതിയിൽ വലഞ്ഞ് കേരളം: വിവിധ ജില്ലകളി​ലെ അവധി ഇങ്ങനെ; ശ്രദ്ധിക്കുക, എല്ലാ സ്കൂളുകൾക്കും അവധിയില്ല

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രഫഷണൽ സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

kerala rain updates holiday for schools on 8-8-2020 details
Author
Thiruvananthapuram, First Published Aug 8, 2022, 3:18 AM IST

കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയ്ക്ക് ശമനം ആയെങ്കിലും ദുരിതം വിതച്ച ആഘാതത്തിൽ ജില്ലകൾ. മിക്ക ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.  ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പൂർണമായും ഭാ​ഗികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ, ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രഫഷണൽ സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവ‍ർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും. ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കിൽ സമ്പൂർണ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, വയനാട്ടിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. ഇടുക്കി ജില്ലയിലാകട്ടെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസങ്ങൾക്കും ഇന്ന് അവധിയായിരിക്കും.

കോട്ടയം കളക്ടറുടെ അറിയിപ്പ്

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.

ആലപ്പുഴ കളക്ടറുടെ അറിയിപ്പ്

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരിക്കും അവധിയെന്നും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ അറിയിച്ചു.

തൃശൂർ കളക്ടറുടെ അറിയിപ്പ്

തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

ഇടുക്കി കളക്ടറുടെ അറിയിപ്പ്

ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.

പത്തനംതിട്ട കളക്ടറുടെ അറിയിപ്പ്

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.

വയനാട് കളക്ടറുടെ അറിയിപ്പ്

വയനാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

Kerala Rain: മഴ ഒഴിഞ്ഞിട്ടില്ല, ജാ​ഗ്രത വേണം; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു

Follow Us:
Download App:
  • android
  • ios