വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ റിമാന്റ് ചെയ്തു.ജോളി, മാത്യൂ, പ്രജുകുമാർ എന്നിവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.  ഹാജരാക്കിയത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമായ സാഹചര്യത്തിൽ അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. ബുധനാഴ്ച ആകും പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുക. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

 

Read more :റോയി ആത്മഹത്യ ചെയ്തെന്ന് പൊലീസ് പോലും വിശ്വസിച്ചു; പക്ഷെ, ജോളി പറഞ്ഞ കള്ളം വഴിത്തിരിവായി

ദുരൂഹതകൾ ഉയർത്തിയ കൊലപാതക പരമ്പരയിലെ പ്രധാന പ്രതി  ജോളിയും സഹായികളായ രണ്ട് പേരും ദിവസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസിന്റെ വലയിലായത്. ജോളിയ്ക്ക് സയനൈഡ് എത്തിച്ച് നൽകിയത് ജ്വല്ലറി ജീവനക്കാരൻ മാത്യു, സ്വർണ്ണപ്പണിക്കാരൻ പ്രജുകുമാർ എന്നിവരാണെന്ന് വ്യക്തമായതിനെ തുടർന്നാണ് പ്രധാന പ്രതിക്കൊപ്പം ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ജോളിയെ രാവിലെ ഒന്‍പതരയോടെ പൊന്നാമറ്റം വീട്ടില്‍ നിന്നും മാത്യുവിനെ കാക്കവയലിലെ വീട്ടില്‍ നിന്ന് ഇന്നലെ  പുലര്‍ച്ചെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷമാണ് പ്രജുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. മൂന്ന്പേരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Read More: ആറ് കൊലപാതകങ്ങള്‍; ഓരോ കൊലപാതകത്തിനും പിന്നില്‍ ഓരോ കാരണങ്ങള്‍

അതേസമയം, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. കൊല നടത്തിയത് താൻ തന്നെയാണെന്ന മൊഴിയാണ് ജോളി ആവർത്തിക്കുന്നത്.  മരിച്ച ദമ്പതികളുടെ മകൾ റെഞ്ചിയേയും കൊല്ലാൻ ശ്രമിച്ചെന്ന് ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സയനൈഡ് എത്തിച്ച് നൽകിയത് താൻ തന്നെയാണെന്ന് മാത്യുവും സമ്മതിച്ചിട്ടുണ്ട്. ജോളിയുടെയും മുൻ ഭർത്താവ് റോയ് തോമസിന്‍റെയും മക്കളെയും ജോളിയുടെ സഹോദരനെയും വടകര റൂറൽ എസ്‍പി ഓഫീസിലെത്തിച്ച് വിവരങ്ങൾ ആരാഞ്ഞു. 

Read More: ആദ്യശ്രമം പരാജയപ്പെട്ടു, അന്നമ്മ ആശുപത്രിയിലായി; പക്ഷേ പിന്നീട് സംഭവിച്ചത് ഇങ്ങനെ

എല്ലാ മരണങ്ങളും നടന്ന സ്ഥലത്തെ ജോളിയുടെ സാന്നിദ്ധ്യമാണ് ജോളിയിലേക്ക് അന്വേഷണം നീങ്ങാന്‍ കാരണമായത്. മൊഴികളില്‍ അന്‍പതിലധികം വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഇതും ജോളിയെ സംശയത്തിന്‍റെ നിഴലിലാക്കി. മുന്‍ ഭര്‍ത്താവ് റോയി മരിച്ച കേസിലാണ് നിലവിലെ അറസ്റ്റ് . എന്നാൽ മറ്റ് കേസുകളിലും വിശദമായ അന്വേഷണം തുടരുകയാണ്.  

Read More: കോഴിക്കോട് എന്‍ഐടിയിലെ ലക്ചറെന്ന് വിശ്വസിപ്പിച്ച ജോളി, വ്യാജ ഐഡിയുമായി കാറില്‍ സഞ്ചാരം; അന്വേഷണത്തിൽ വഴിത്തിരിവായ കള്ളം

മരിച്ച ആറുപേരുടെയും കല്ലറ തുറന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു.ഇതിന്‍റെ ഫലം കിട്ടിയ ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ശക്തമായ സാഹചര്യ തെളിവുകളും മൊഴികളും കുറ്റസമ്മതവും പ്രതികളെ പെട്ടെന്ന്  നിയമത്തിന് മുന്നിലെത്തിക്കാനുള്ള തീരുമാനത്തിലേക്ക് ക്രൈം  ബ്രാഞ്ചിനെ എത്തിക്കുകയായിരുന്നു.

Read More: സയനൈഡ് ഉപയോഗിച്ച് ആറ് പേരേയും കൊന്നു, എല്ലാം ജോളി ഏറ്റുപറഞ്ഞെന്ന് പൊലീസ്; തെളിവുകള്‍ നിരത്തി എസ് പി

വ്യാജ വിൽപത്രമുണ്ടാക്കി സ്വത്തു തട്ടിയെടുത്തെന്ന കാട്ടി ജോളിക്കെതിരെ നല്‍കിയ കേസ് ലോക്കല്‍പൊലീസ് സിവിൽ കേസെന്ന  കാരണം കാണിച്ച് തള്ളി. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ജീവൻ ജോര്‍ജ്ജ് കേസന്വേഷിച്ചത്. തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.. ഈ അന്വേഷണമാണ് 6 ജീവനുകൾ കവർന്ന കൊലപാതക പരന്പരയുടെ ചുരുളഴിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത് .

Read More:ഇപ്പോള്‍ പിടിച്ചത് നന്നായി': ജോളി കൊലകള്‍ തുടരുമായിരുന്നുവെന്ന സൂചന നല്‍കി എസ്‍പി