ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് സത്യൻ, ചന്ദ്രിക എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കോഴിക്കോട്: കോഴിക്കോട് വടകര മൂരാട് പാലത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌ മോർട്ടം ഇന്ന് നടക്കും. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി, 50), അഴിയൂർ കോട്ടാമല കുന്നുമ്മൽ 'സ്വപ്നം' വീട്ടിൽ ഷിഗിൽ ലാൽ (35), പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ (56) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നേ കാലോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ട്രാവലറിൽ ദിശ തെറ്റിച്ചു എത്തിയ കാർ ഇടിച്ചാണ് മരണം. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് സത്യൻ, ചന്ദ്രിക എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് കോവൂരിൽ വിരുന്നിനു പോയവർ ആണ് മരിച്ചത്. 

India Pakistan Military Understanding | Asianet News Live | Malayalam News Live | Live Breaking News