ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: കോഴിക്കോട് വടകരയിൽ വാഹനാപകടത്തിൽ 4 മരണം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ചാണ് കാർ യാത്രക്കാരായ നാല് പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഒരാൾക്ക് ഗുരുതര പരിക്ക്. സംഭവിച്ചിട്ടുണ്ട്. വടകര രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്ണൂർ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിൻ ലാൽ, അഴിയൂര്‍ സ്വദേശി രഞ്ജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.