Asianet News MalayalamAsianet News Malayalam

തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുക്കൽ; സര്‍ക്കാരിന്‍റെ ഉന്നം പദ്മനാഭ സ്വാമി ക്ഷേത്രമെന്ന് കുമ്മനം

ഇന്നലെ ശിവഗിരി മഠം, ഇന്ന് തീർത്ഥപാദ മണ്ഡപം, നാളെ പദ്മനാഭസ്വാമി ക്ഷേത്രം എന്ന നിലക്കാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയമുണ്ടെന്ന് കുമ്മനം രാജശേഖരൻ 

Kummanam Rajasekharan against kerala government shree vidyadhiraja sabha land
Author
Trivandrum, First Published Mar 2, 2020, 12:12 PM IST

തിരുവനന്തപുരം: വിദ്യാദി രാജ സഭയിൽ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്‍റ് തിരിച്ചെടുക്കണമെന്ന റവന്യൂ പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. 
കയ്യൂക്കിൻ്റെ ബലത്തിൽ ഒരു തീർത്ഥാടന കേന്ദ്രം ഏറ്റെടുക്കുകയാണ് സർക്കാര്‍ ചെയ്തതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. മത സ്വതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് ഇതിനെ ബിജെപി കാണുന്നതെന്നും കുമ്മനം പറഞ്ഞു.

ചട്ടമ്പിസ്വാമികളുടെ സ്മാരകം ഉയരേണ്ട ഇടമാണിത്. ചട്ടമ്പിസ്വാമിയുടെ ഈ ക്ഷേത്രത്തിൽ ആരാധന നടത്തുക  എന്നത് ജന്മാവകാശമാണ്.  ഏറെക്കാലമായി അത് നിർവഹിച്ചു വരികയാണ്. രണ്ട് പട്ടിക കഷണങ്ങൾ ഉപയോഗിച്ച് സർക്കാർ അത് അടച്ചു പുട്ടുന്നത് ശരിയല്ലെന്നും തീര്‍ത്ഥപാദ മണ്ഡപം സന്ദര്‍ശിച്ച കുമ്മനം രാജശേഖരൻ പറഞ്ഞു. 

ഇന്നലെ ശിവഗിരി മഠം, ഇന്ന് തീർത്ഥപാദ മണ്ഡപം, നാളെ പദ്മനാഭസ്വാമി ക്ഷേത്രം എന്ന നിലക്കാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയമുണ്ടെന്നും പദ്മനാഭ സ്വാമിക്ഷേത്രം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യ പടിയാണിതെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു. 

അതേസമയം കയ്യേറ്റം ഒഴിപ്പിക്കുകമാത്രമാണ് ഉണ്ടായതെന്നും സ്മാരകം സംരക്ഷിക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം,

തുടര്‍ന്ന് വായിക്കാം: തീർഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാന്‍; ബിജെപിയുടേത് രാഷ്ട്രീയവത്ക്കരണത്തിനുള്ള ശ്രമം: ...

 

Follow Us:
Download App:
  • android
  • ios