അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ആണ് തീപിടിത്തം ഉണ്ടായത്
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിച്ചതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള കടയിലാണ് സംഭവം.
വൈകീട്ട് 4 മണിയോടെയാണ് ബാബുസ് ട്രെഡേഴ്‌സ് ആൻ്റ് സൂപ്പർ മാർക്കറ്റിൽ തീ പടർന്നത്. തൊഴിലാളികൾ ഓടി മാറിയതിനാലും, നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പെട്ടെന്ന് മാറ്റിയത് കൊണ്ടും വലിയ ദുരന്തം ഒഴിവായി. കടയിൽ വലിയ അളവിൽ നോട്ട് ബുക്സ് സൂക്ഷിച്ചിരുന്നു. ഇതാണ് തീ ആളിക്കാത്താൻ ഒരു കാരണം. എട്ടോളം ഫയർ സ്റ്റേഷനിൽ നിന്നും നിരവധി യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


