12:01 AM (IST) Aug 23

Malayalam News Live: അവകാശങ്ങൾക്ക് വേണ്ടി പോരാടണം, പുരുഷമേധാവിത്വം തകർക്കണം; പൂനയിലെ ഛാത്രോം കീ ​ഗൂഞ്ചിൽ വിദ്യാർത്ഥിനികളോട് സംവദിച്ച് രാഹുൽ ​ഗാന്ധി

മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.

Read Full Story
11:47 PM (IST) Aug 22

Malayalam News Live: കൊല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ

ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read Full Story
11:38 PM (IST) Aug 22

Malayalam News Live: ഓട്ടം വിളിച്ച ശേഷം ​ഗുഡ്സ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു, കുപ്പികൊണ്ട് തലക്കടിച്ചു, പണം കവർന്നെന്നും പരാതി, സംഭവം തിരുവനന്തപുരത്ത്

അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്‍റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല

Read Full Story
11:15 PM (IST) Aug 22

Malayalam News Live: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം - പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.

Read Full Story
10:42 PM (IST) Aug 22

Malayalam News Live: കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Read Full Story
09:37 PM (IST) Aug 22

Malayalam News Live: പൊതിച്ച തേങ്ങ തുണിയിൽ പൊതിഞ്ഞ് ആക്രമിച്ചു; 9 വർഷം മുൻപ് കൊലപാതകം നടത്തി മുങ്ങി പ്രതി ഒടുവിൽ പിടിയിൽ‌

അബ്ദുള്ളയും മറ്റൊരാളും ചേര്‍ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.

Read Full Story
08:48 PM (IST) Aug 22

Malayalam News Live: ദില്ലിയിൽ ആശങ്കയായി എച്ച്1എൻ1 ബാധിതരുടെ എണ്ണത്തിൽ വർധനവ്, ഈ വർഷം ഇതുവരെ ദില്ലിയിൽ 1777 ​രോ​ഗബാധിതർ

24 മണിക്കൂറുകള്‍ക്കുള്‍ക്കിടെ ദില്ലിയില്‍ 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൺസൂൺ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വൈറസ് അതിവേഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

Read Full Story
07:48 PM (IST) Aug 22

Malayalam News Live: പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും - അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി, ഐപി ബിനുവിന്‍റെ ജാമ്യം റദ്ദാക്കാൻ നീക്കം

ഇഡി ആക്രമണ കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം നടത്തിയതും റീൽസ് ചിത്രീകരിച്ചതും വിവാദമായി. എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഐ പി ബിനുവിൻ്റെ ജാമ്യം റദ്ദാക്കാൻ നീക്കം തുടങ്ങി

Read Full Story
07:34 PM (IST) Aug 22

Malayalam News Live: ഗവർണറുടെ നടപടികളും വന്ദേമാതരം വിഷയവുമടക്കം ചൂണ്ടിക്കാട്ടി ഇവിടെ ഒരു സർക്കാരുണ്ടോയെന്ന് പിണറായിയുടെ ചോദ്യം; യുവജനത ഒന്നിക്കണമെന്നും ആഹ്വാനം

ഗവർണറുടെ നടപടികളിൽ മൗനം പാലിക്കുന്ന കേരള സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു. വന്ദേമാതരം വിഷയത്തിലടക്കം കോൺഗ്രസ് ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണെന്നും ആരോപിച്ചു

Read Full Story
07:21 PM (IST) Aug 22

Malayalam News Live: കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

കേരള സർക്കാർ കയർ മേഖലയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 53.48 കോടി രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി, യോഗ്യരായ 5,000 കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകും

Read Full Story
07:04 PM (IST) Aug 22

Malayalam News Live: രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലിയിൽ ഒറ്റദിവസം 114 പുതിയ എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 1777 ആയി. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി

Read Full Story
06:21 PM (IST) Aug 22

Malayalam News Live: ആർപ്പോ... ഇർറോ... അമരത്ത് അരോമ - നെഹ്റു ട്രോഫിയിൽ മുത്തമിട്ട് പുന്നമടക്കായലിലെ ജലരാജാവ്

4 മിനിറ്റും 23 സെക്കന്റും തുഴഞ്ഞെത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. രണ്ടാമനായത് നടുഭാ​ഗമാണ്. ആറ് ഹീറ്റ്സുകളും പൂർത്തിയായ ശേഷമാണ് മത്സരം ഫൈനലിലേക്ക് കടന്നത്.

Read Full Story
05:21 PM (IST) Aug 22

Malayalam News Live: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയല്‍ കുളത്തിലാണ് അപകടം

Read Full Story
04:46 PM (IST) Aug 22

Malayalam News Live: പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം, ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയം മേൽപ്പാടത്തിന്

പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനലിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായി. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്.

Read Full Story
04:43 PM (IST) Aug 22

Malayalam News Live: വികെ നിഷാദ് സംസ്ഥാന സെക്രട്ടറിയേറ്റിൽ; ന്യായീകരിച്ച് ചിന്തയും വിജിനും, ജനാധിപത്യപരമായ സമരം നയിച്ച് ആളെന്ന് പ്രതികരണം

യുവജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിനെതിരെ ശക്തമായ പോരാട്ടം നയിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ ജനകീയ പദ്ധതികൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും, തൊഴിൽ നിഷേധത്തിനും ചൂഷണത്തിനുമെതിരെ പുതിയ സമരരീതികൾ നടപ്പിലാക്കുമെന്നും നേതാക്കൾ പറഞ്ഞു.
Read Full Story
04:11 PM (IST) Aug 22

Malayalam News Live: പാലത്തായി കേസ് - പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ; അന്വേഷണം വേണമെന്നും ആവശ്യം

പാലത്തായി പോക്സോ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ. പ്രോസിക്യൂഷൻ്റെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Read Full Story
04:04 PM (IST) Aug 22

Malayalam News Live: ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം; സന്ദർശനം നീട്ടിവെച്ചെന്ന് സൂചന

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. രണ്ടു ദിവസത്തെ സന്ദർശനം നിശ്ചയിച്ചെങ്കിലും ഇത് നീട്ടിവെച്ചെന്നാണ് സൂചന. സന്ദർശനം തീരുമാനിച്ചിട്ടില്ലെന്ന് ബം​ഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി.

Read Full Story
03:50 PM (IST) Aug 22

Malayalam News Live: 'വന്ദേമാതരം' സംരക്ഷിക്കാൻ പ്രമേയം പാസാക്കി ബിജെപി ദേശീയ നിർവാഹക സമിതി, രാജ്യവ്യാപക പ്രചാരണത്തിനും തീരുമാനം; കോൺഗ്രസിന് വിമർശനം

വന്ദേമാതരം സംരക്ഷിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി പ്രത്യേക പ്രമേയം പാസാക്കി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ച ബിജെപി, രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു

Read Full Story
03:41 PM (IST) Aug 22

Malayalam News Live: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ പ്രതിഷേധമറിയിച്ച് കെസി വേണുഗോപാൽ; അടിയന്തര റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ കെസി വേണുഗോപാൽ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കടുത്ത പ്രതിഷേധം അറിയിച്ചു. അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകി

Read Full Story
03:27 PM (IST) Aug 22

Malayalam News Live: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു

Read Full Story