കുറ്റിപ്പുറം റോഡിലെ നവീകരണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി പുതുവത്സര സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Home
- News
- Kerala News
- Malayalam News Live Updates: 'ജനങ്ങൾക്ക് പുതുവത്സര സമ്മാനം', കുറ്റിപ്പുറം റോഡ് നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
Malayalam News Live Updates: 'ജനങ്ങൾക്ക് പുതുവത്സര സമ്മാനം', കുറ്റിപ്പുറം റോഡ് നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചന് വിട നൽകാൻ രാഷ്ട്രീയ കേരളം. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11 മുതൽ വീട്ടിലാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്. പ്രധാനനേതാക്കളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തും.
Malayalam News Live:'ജനങ്ങൾക്ക് പുതുവത്സര സമ്മാനം', കുറ്റിപ്പുറം റോഡ് നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
Malayalam News Live:വഴി തടസപ്പെടുത്തരുതെന്ന് ലോഡ്ജ് മാനേജര്‍, രാത്രിയായപ്പോഴേക്കും ഒരു സംഘം യുവാക്കളെത്തി അക്രമം അഴിച്ചുവിട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട് ഒലവക്കോട്ടെ ലോഡ്ജില്‍ യുവാക്കളുടെ ആക്രമണം. റെയിൽവേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാൾട്ട് ലോഡ്ജിലാണ് യുവാക്കൾ ആക്രമം നടത്തിയത്. ലോഡ്ജിലെ ജീവനക്കാനെ യുവാക്കൾ മർദ്ദിച്ചു
Malayalam News Live:എംകെ കണ്ണനെതിരെ തെളിവ് ഹാജരാക്കാമെന്ന് അനിൽ അക്കരെ; 'പാട്ടുരായ്ക്കൽ ബാങ്കിൽ നിന്ന് തുക കൈമാറി, ഒന്നരക്കോടി മാറിയതിന് തെളിവുണ്ട്'
തൃശൂരിലെ ഡിവൈഎഫ്ഐ നേതാവിൻ്റെ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. എംകെ കണ്ണനെതിരെ തെളിവ് ഹാജരാക്കാമെന്ന് അനിൽ അക്കരെ പറഞ്ഞു
Malayalam News Live:കുറ്റ്യാടി വരെയുള്ള ചാർജ് കഴിച്ച് ബാക്കി പണം ചോദിച്ചു, കാന്‍സര്‍ രോഗിയായ യാത്രക്കാരന് മര്‍ദനം, കേസെടുത്ത് പൊലീസ്
കോഴിക്കോട് കുറ്റ്യാടിയിൽ ക്യാൻസർ രോഗിയായ കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്വകാര്യ ബസ് കണ്ടക്ടർ മർദിച്ചതായി പരാതി. കേസെടുത്ത് പൊലീസ്
Malayalam News Live:സ്കൂൾ ബസ്സിൻ്റെ ബ്രേക്ക് തകരാറിലായി; മതിലിൽ ഇടിച്ച ബസ്സിനിടയിൽ വിദ്യാർത്ഥി കുടുങ്ങി, കൈയ്ക്കും കാലിനും പരിക്ക്
മലപ്പുറം കിഴിശ്ശേരിയിൽ സ്കൂൾ ബസ് ഇടിച്ച് അതേ സ്കൂളിലെ വിദ്യാർത്ഥിക്ക് പരിക്കേറ്റു
Malayalam News Live:സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക്ക് മസ്തിഷ്ക ജ്വരം; പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ
Malayalam News Live:നേപ്പാളിൽ അശാന്തി തുടരുന്നതിനിടെ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയാവും; ഇന്ന് തന്നെ അധികാരമേൽക്കും
സുശീല കര്‍ക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രിയാവും
Malayalam News Live:'എല്‍ഡിഎഫ് രാജ്യത്തിന്‍റെ വെളിച്ചം, കെട്ടുപോകാന്‍ പാടില്ല'; ബിനോയ് വിശ്വം
'സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ആയിരങ്ങൾ ആരും ക്ഷണിച്ചിട്ട് വന്നവരല്ല' ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസാരിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
Malayalam News Live:വിമാനത്തിലുണ്ടായിരുന്നത് 75 യാത്രക്കാർ; പറന്നുയരുന്നതിനിടെ പിൻചക്രം റൺവേയിൽ വീണു, മുംബൈയിൽ അടിയന്തര ലാൻഡിങ്
പറന്നുയരുന്നതിനിടെ പിൻചക്രം റൺവേയിൽ വീണതിനാൽ സ്പൈസ് ജെറ്റ് വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിങ്
Malayalam News Live:കെഎസ്‌യു പ്രവർത്തകരെ കോടതിയിലെത്തിച്ചത് മുഖം മൂടിയിട്ട്; രൂക്ഷമായി വിമര്‍ശിച്ച് കോടതി, വ്യക്തമായ ഉത്തരമില്ലാതെ പൊലീസ്
കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു
Malayalam News Live:ബലാത്സംഗ കേസ്; 'ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന, വിശദമായി പിന്നീട് സംസാരിക്കാം'; വേടൻ
വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
Malayalam News Live:വന്ദേഭാരതിൽ ജീവൻരക്ഷാദൗത്യം; 13 വയസുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ; കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് എത്തിക്കും
13 വയസുകാരിയെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി വന്ദേഭാരതിൽ എറണാകുളത്തേക്ക് കൊണ്ടുപോകുകയാണ്. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ പെൺകുട്ടിയെ ഏഴ് മണിയോടെ ലിസി ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ദൗത്യം.
Malayalam News Live:കരുവന്നൂർ തലവേദന ഒഴിവായെന്ന് കരുതി, തൃശൂരിൽ സിപിഎമ്മിന് പുതിയ തലവേദനയായി ശബ്ദരേഖ; രാഷ്ട്രീയ വിവാദം പുകയുന്നു
തൃശൂരിൽ സിപിഎമ്മിന് തലവേദനയായി ഓഡിയോ റെക്കോർഡ് പുറത്ത്. കരുവന്നൂർ ബാങ്ക് വിവാദത്തിന് ശേഷം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഓഡിയോ റെക്കോർഡ് ആണ് പുറത്ത് വന്നിരിക്കുന്നത്.
Malayalam News Live:'പാര്‍ട്ടി നേതൃത്വം വഞ്ചിച്ചു, ബാധ്യത വീട്ടാമെന്ന് പറഞ്ഞത് വെറുംവാക്ക്'; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി എൻഎം വിജയന്‍റെ കുടുംബം
വയനാട്ടിൽ മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെപിസിസി നേതൃത്വം കുടുബത്തിന് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് വിജയൻ്റെ മരുമകൾ പത്മജ
Malayalam News Live:കാസർകോട് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി, ഗുരുതരപരിക്കേറ്റ ഭാര്യ ആശുപത്രിയിൽ
കുറ്റിക്കോലിലെ ഓട്ടോ ഡ്രൈവർ സുരേഷ് എന്ന സുരേന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Malayalam News Live:കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; അനുരാഗിനെ നിയമിക്കാമെന്ന് ഹൈക്കോടതി, പാരമ്പര്യാവകാശം എന്ന വാദം പരിഗണിച്ചില്ല
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
Malayalam News Live:അടയ്ക്കാനുള്ളത് 844 രൂപ; ചെറുവക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റിന്റെ കീഴിലുള്ള ചെറുവക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി മാറ്റി.
Malayalam News Live:വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് നെന്മാറയിൽ കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്, അറസ്റ്റ്
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം
Malayalam News Live:'ക്രൈസ്തവ സ്കൂൾ മാനേജ്മെന്റുകളോട് വിവേചനം, എയ്ഡഡ് സ്കൂളുകളെ മാഫിയ ഗണത്തിൽപെടുത്തി'; സർക്കാരിനെതിരെ മാർ ജോസഫ് പാംപ്ലാനി
എയ്ഡഡ് സ്കൂളുകളെ മാഫിയ ഗണത്തിൽപ്പെടുത്തി സർക്കാർ പെരുമാറുന്നു. സർക്കാർ കാണിക്കുന്നത് നെറികേടാണെന്നും ആർച്ച് ബിഷപ്പ് രൂക്ഷഭാഷയിൽ വിമർശിച്ചു. മതേതരത്വത്തിൽ വിശ്വസിക്കുന്നോ എന്ന് സംശയമുണ്ട്.
Malayalam News Live:തൃശൂർ സിപിഎമ്മിലെ ശബ്ദരേഖ വിവാദം - മറുഭാഗത്തുള്ള ശബ്ദം തന്റേതാണെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നിബിൻ ശ്രീനിവാസൻ
ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ പുറത്തുവന്നുള്ള ശബ്ദരേഖയിൽ മറുഭാഗത്തുള്ള ശബ്ദം തൻ്റേതാണെന്ന് നിബിൻ ശ്രീനിവാസൻ. ശബ്ദരേഖ വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിബിൻ ശ്രീനിവാസൻ