വള്ളം മറിഞ്ഞ് കാണാതായ നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തര മന്ത്രി സന്ദർശിച്ചു. തിരച്ചിൽ തുടരുമെന്ന് ഉറപ്പുനൽകി. ഒപ്പം, ടിജി മോഹൻദാസ്, അർജുൻ ആയങ്കി എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ടും പ്രതികരിച്ചു
- Home
- News
- Kerala News
- Malayalam news live: നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി, 'തിരച്ചിൽ തുടരുമെന്ന് ഉറപ്പ്'; ടിജി മോഹൻദാസിനും ആയങ്കിക്കും മുന്നറിയിപ്പ്
Malayalam news live: നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി, 'തിരച്ചിൽ തുടരുമെന്ന് ഉറപ്പ്'; ടിജി മോഹൻദാസിനും ആയങ്കിക്കും മുന്നറിയിപ്പ്

നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
Malayalam news live നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി, 'തിരച്ചിൽ തുടരുമെന്ന് ഉറപ്പ്'; ടിജി മോഹൻദാസിനും ആയങ്കിക്കും മുന്നറിയിപ്പ്
Malayalam news live പ്രളയക്കെടുതി - കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ,ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്
ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു
Malayalam news live യുഡിഎഫ് സർക്കാരിന്റേത് ആർഎസ്എസ് പ്രീണനം, വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണം, പിഎം ശ്രീയിലും വഖഫ് നിലപാടിലും വിമർശനവുമായി പിണറായി
യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി എം ശ്രീ പദ്ധതി എന്നിവയിലൂടെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു
Malayalam news live 'താൻ പങ്കെടുക്കുന്നത് ഇന്‍റലക്ച്വൽ പരിപാടിയിൽ' , വീണ്ടും ആര്‍എസ്എസ് വേദിയിൽ എം ജി വൈസ് ചാൻസിലർ
എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും എതിർക്കുകയും ചെയ്യും, പക്ഷേ താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. അത് ആരും കാണില്ലെന്നുമായിരുന്നു വിസിയുടെ വിശദീകരണം.
Malayalam news live പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും
സംസ്ഥാനത്ത് കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും ഫലം കണ്ടില്ല. നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിലിനിറങ്ങിയെങ്കിലും നീണ്ടകരയിലെ ദൗത്യം അവസാനിപ്പിച്ച് ഇപ്പോൾ തിരുവനന്തപുരത്തേക്ക് മാറ്റി
Malayalam news live നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ, സർക്കാരിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷവിമർശനം
നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചു. ഫിഷറീസ് വകുപ്പിനെയും മുസ്ലിം ലീഗിനെയും സംസ്ഥാന സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു
Malayalam news live വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ടിജി മോഹൻദാസ് കസ്റ്റഡിയിൽ, ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തിക്കും
വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്.
Malayalam news live ദേശീയ പരീക്ഷാ ഏജൻസിയിൽ അഴിച്ചുപണിക്ക് കേന്ദ്രം, ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക വിഭാഗം; എൻടിഎയിൽ കൂടുതൽ ഉന്നത നിയമനങ്ങൾക്കും തീരുമാനം
ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് എൻടിഎയിൽ അഴിച്ചുപണിക്ക് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം രൂപീകരിക്കാനും സൈബർ സുരക്ഷയടക്കം ശക്തിപ്പെടുത്താനും തീരുമാനമായി
Malayalam news live സംസ്ഥാനത്ത് മഴക്കെടുതി 45000 കർഷകരെ ബാധിച്ചു, മൊത്തം 121 കോടിയുടെ കൃഷിനാശം, സഹായം നൽകുമെന്നും മന്ത്രി; കർഷക അവാർഡുകളും പ്രഖ്യാപിച്ചു
സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ 121 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നും 45000 കർഷകരെ ബാധിച്ചെന്നും കൃഷിമന്ത്രി അറിയിച്ചു. കർഷകർക്ക് സഹായം നൽകുമെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി
Malayalam news live വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം - ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ് എത്തി. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്.
Malayalam news live അർജുൻ ആയങ്കിയെ സഹായിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കാർത്തിക്
പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിടികൂടിയതിന്‍റെ വിവരങ്ങൾ പങ്കുവച്ച് കണ്ണൂർ റേഞ്ച് ഡിഐജി. സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതിയെ എല്ലാ പൊലീസുകാരും ഒറ്റക്കെട്ടായാണ് പിടികൂടിയതെന്നാണ് കാർത്തിക് വ്യക്തമാക്കിയത്
Malayalam news live അർജുൻ ആയങ്കിയുടെ കൂട്ടാളി പ്രണവ് ഒളിവിൽ, തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
പൊലീസിനെതിരെ ഭീഷണി മുഴക്കിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായതിന് പിന്നാലെ, ഇയാളുടെ പ്രധാന കൂട്ടാളിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്
Malayalam news live സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ; നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന്
സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.
Malayalam news live ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു
കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്നു.
Malayalam news live ഡോക്ടർമാർ പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിൽ; കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി
ഡോക്ടർമാരില്ലെന്ന പേരിലാണ് മലയോര മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചത്. ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചതോടെയാണ് ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതായത്.
Malayalam news live അർജുൻ ആയങ്കി റിമാൻഡിൽ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി, ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ നൽകും
അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും.
Malayalam news live അർജുൻ ആയങ്കിയുടെ അറസ്റ്റ് - വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം; ഒരു ലക്ഷം രൂപ നൽകുമെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല
അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു ലക്ഷം രൂപ പാരിതോഷികം നൽകാൻ തയ്യാറെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
Malayalam news live അര്‍ജുന്‍ ആയങ്കിയെ പിടിച്ച ശേഷമാണ് പൊലീസ് ഈ വൃത്തികേട് കാണിച്ചത്, തിരച്ചിൽ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്ന് രാജു ഏബ്രഹാം
പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയങ്കിയെ കയ്യിൽ കിട്ടിയതിനുശേഷം നടത്തിയ പരിശോധന ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും രാജു എബ്രഹാം.
Malayalam news live സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും
സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്
Malayalam news live വന്ദേമാതരം വിവാദം; മന്ത്രി ഷംസുദ്ദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതെന്ന് പി രാജീവ്, രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ
വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും ഗവർണർ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നതെന്നും പി രാജീവ്.