രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിലാണ് എത്തുക
വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി നാളെ തൃശൂരിലെത്തും

തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടർ ലില്ലി ഫ്ലാറ്റിൽ 38 വോട്ടുകളും ചേർക്കപ്പെട്ടു. കോൺഗ്രസിന്റെ ബൂത്ത് ഏജന്റുമാർ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടർന്നാണ് ഈ വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞത്. ഇക്കൂട്ടത്തിൽ ഒരാൾ മാത്രം വോട്ട് ചെയ്തു പോയെന്നും വത്സല ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു.
malayalam news live:വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി നാളെ തൃശൂരിലെത്തും
malayalam news live:ലഹരി വിൽപ്പന പൊലീസിൽ അറിയിച്ചു, സഹോദരങ്ങൾക്ക് നേരെ ആക്രമണം
സഹോദരങ്ങളായ സൽമാൻ, സുൽത്താൻ എന്നിവർക്ക് പരിക്കേറ്റു
malayalam news live:സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ മരണം, അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കൾ
നേമം സ്വദേശിയായ മഹേഷാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്
malayalam news live:ഡ്രൈവിങ് പരിശീലകരിൽ നിന്നും കൈക്കൂലി, രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ
തൃശ്ശൂർ ആർടി ഓഫീസിലെ അനീഷ് കെ ജി, കൃഷ്ണകുമാർ എ പി എന്നിവരെയാണ് സസ്പൻഡ് ചെയ്തത്
malayalam news live:വോട്ടർ പട്ടിക ക്രമക്കേട് - രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്, പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും
വ്യാഴാഴ്ച രാത്രി 8ന് മെഴുകുതിരി തെളിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും
malayalam news live:സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ച്, പ്രവർത്തകർ തമ്മിൽ കൈയാങ്കളി, പൊലീസ് ലാത്തി വീശി
ബിജെപി - സിപിഎം പ്രവർത്തകർ തമ്മിൽ കൈയാങ്കളി
malayalam news live:സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി
സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട് എന്ന് മന്ത്രി
malayalam news live:`പിന്നാലെയെത്തി ലാത്തി വീശി, ബൈക്ക് ഇടിച്ചുവീഴ്ത്തി', യുവാക്കൾക്ക് പൊലീസ് മർദനമേറ്റതായി പരാതി
മുട്ടത്തറയിൽ ഈ മാസം ആറിന് പുലർച്ചെയാണ് സംഭവം
malayalam news live:ചടങ്ങുകൾക്കായ് സെമിത്തേരി തുറന്നിട്ടിരിക്കുകയാണ്, നടക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം; മൃതദേഹം വെച്ചുള്ള പ്രതിഷേധത്തില്‍ ഓർത്തഡോക്സ് സഭ
മലങ്കര സഭയുടെ 6 പള്ളികളിലെ കേസ് ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ മനപ്പൂർവ്വം ചിലർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണെന്ന് ഓർത്തഡോക്സ് സഭ
malayalam news live:വേദിയിൽ ആരോഗ്യമന്ത്രിയും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സനും തമ്മിൽ വാക്ക്പോര്; ചേരിതിരിഞ്ഞ് നേതാക്കളുടെ മറുപടി
മഞ്ചേരി ജനറൽ ആശുപത്രിയെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്പോര് നടന്നത്
malayalam news live:തൃശ്ശൂർ അരിസ്റ്റോ റോഡ് വിവാദം, ഡെപ്യൂട്ടി മേയർ സ്ഥാപിച്ച ഫലകം തകർത്തു
വാഹനം ഇടിപ്പിച്ചാണ് തകർത്തത്
malayalam news live:യുഎഇയിൽ പ്രവാസി മലയാളി മരിച്ച നിലയിൽ, വിട പറഞ്ഞത് ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരി
എറണാകുളം ആലുവ സ്വദേശിനിയാണ്
malayalam news live:വിഭജന ഭീതി ദിനം - കേരളത്തിൽ നടപ്പാകില്ല, ഗവര്‍ണർക്കെതിരെ വിഡി സതീശൻ
സംസ്ഥാന സര്‍ക്കാര്‍ അഴകൊഴമ്പൻ സമീപനം സ്വീകരിക്കരുതെന്നും വിഡി സതീശൻ
malayalam news live:'സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ്'; എംപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്, നാടകീയ രംഗങ്ങൾ, കരി ഓയിൽ ഒഴിച്ച് പാര്‍ട്ടി പ്രവര്‍ത്തകൻ
കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
malayalam news live:റെയിൽവേ ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ, ട്രാക്കിന് അരികിലൂടെ പോകുമ്പോൾ ട്രെയിൻ തട്ടിയതാകാം എന്ന് നിഗമനം
റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്
malayalam news live:ശവസംസ്കാരത്തെ ചൊല്ലി തര്‍ക്കം, പള്ളിക്ക് മുന്നില്‍ മൃതശരീരം വെച്ച് പ്രതിഷേധം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
സംഭവ സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. നിലവില്‍ സംഘർഷാവസ്ഥ തുടരുകയാണ്
malayalam news live:വിഭാഗീയതയിൽ കുടുങ്ങി പത്തനംതിട്ട സിപിഐ ജില്ലാ നേതൃത്വം, സമ്മേളനത്തിന് മുമ്പുള്ള ബാനർ ജാഥ റദ്ദാക്കി പത്തനംതിട്ട - സമ്മേളനത്തിനു മുമ്പ് വിഭാഗീയതയിൽ കുടുങ്ങി പത്തനംതിട്ട സിപിഐ ജില്ലാ നേതൃത്വം. ജില്ലാ സമ്മേളനത്തിന് മുമ്പുള്ള ബാനർ ജാഥ റദ്ദാക്കിയിരിക്കുകയാണ്. പാർട്ടി ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ബാനർ ജാഥയാണ് റദ്ദാക്കിയത്. മുൻ ജില്ലാ സെക്രട്ടറി സുകുമാരൻ പിള്ളയുടെ പുത്തൻപീടികയിലെ സ്മൃതികുടീരത്തിൽ നിന്നാണ് ജാഥ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ജാഥ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുകുമാരപിള്ളയുടെ മകൻ സന്തോഷ് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ജാഥ റദ്ദ് ചെയ്തത്. വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ജാഥ റദ്ദ് ചെയ്യാൻ കത്ത് നൽകിയത്. ആഗസ്റ്റ് 14ന് ജില്ലാ സമ്മേളനം നടക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെയാണ് വീണ്ടും ജില്ലയിൽ നടപടി.
വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ജാഥ റദ്ദ് ചെയ്യാൻ കത്ത് നൽകിയത്
malayalam news live:വിഭജന ഭീതി ദിനം - പുതിയ സർക്കുലർ പുറത്തിറക്കി കേരള സർവകലാശാല ഡയറക്ടർ, തന്റെ അറിവോടെയല്ലെന്ന് വിസി
മുൻ സർക്കുലറിൽ നിന്ന് പിൻവാങ്ങിയാണ് ഡയറക്ടർ പുതിയ സർക്കുലർ പുറത്തിറക്കിയത്
malayalam news live:വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, രാഹുല്‍ ഗാന്ധിക്ക് ഉപാധികളില്ലാതെ പിന്തുണ; സംയുക്ത പ്രസ്താവനയുമായി എഴുത്തുകാര്‍
നീതിക്ക് വേണ്ടി സമരം ചെയുന്നവരാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രസ്താവന
malayalam news live:ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം, കേസ് നേരിട്ട് വാദിച്ച് യോഗേന്ദ്ര യാദവ്, വാദം നാളെയും തുടരും
മരിച്ചതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയ സ്ത്രീയെ കോടതിയിൽ യോഗേന്ദ്ര യാദവ് നേരിട്ട് ഹാജരാക്കി