നെയ്യാർഡാമിൽ നിന്ന് കഴിഞ്ഞ ഒന്നാം തീയതി കാണാതായ മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
- Home
- News
- Kerala News
- Malayalam News Live: ഒന്നാം തീയതി നെയ്യാർഡാമിൽ നിന്ന് കാണാതായി; മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് തിരുനെൽവേലിയിൽ; ഒരാൾ പിടിയിൽ
Malayalam News Live: ഒന്നാം തീയതി നെയ്യാർഡാമിൽ നിന്ന് കാണാതായി; മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് തിരുനെൽവേലിയിൽ; ഒരാൾ പിടിയിൽ

സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്,കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്ക്ജാഗ്രതാ നിർദേശം. നിപ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കുമാരംപുത്തൂര്‍ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 46 പേർ.
Malayalam News Live :ഒന്നാം തീയതി നെയ്യാർഡാമിൽ നിന്ന് കാണാതായി; മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് തിരുനെൽവേലിയിൽ; ഒരാൾ പിടിയിൽ
Malayalam News Live :'ഗൽവാന്' ശേഷം ഇതാദ്യം, അതിർത്തിയിൽ നിന്ന് സന്തോഷ വാർത്ത എത്തുമോ?എസ് ജയങ്കറിന്‍റെ സന്ദർശനത്തിൽ ചൈനയുമായുള്ള പ്രശ്നത്തിൽ മഞ്ഞുരുകുന്നു?
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടെന്നും ബന്ധം സാധാരണ നിലയിലാക്കാനുള്ള നടപടികൾ തുടരണമെന്നും ജയശങ്കർ പറഞ്ഞു
Malayalam News Live :മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് അപകടം; 2 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പരിക്ക്
മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റിൽ അടർന്നു വീണ് അപകടം.
Malayalam News Live :നിമിഷപ്രിയയുടെ മോചനം - ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം ചർച്ച നാളെയും തുടരുമെന്ന് പ്രതിനിധി സംഘം
ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം
Malayalam News Live :വയനാടിന് അഭിമാന നേട്ടം; കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയിൽ വയനാടൻ കാപ്പിക്ക് ദേശീയ തലത്തിൽ പ്രത്യേക പരാമർശം
ആദ്യമായാണ് കേരളത്തിൽ നിന്നൊരു ഉൽപന്നത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.
Malayalam News Live :വളർത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റു, പന്തളത്ത് 11കാരി ചികിത്സയിലിരിക്കേ മരിച്ച സംഭവം; മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം
പത്തനംതിട്ട പന്തളത്തെ 11വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം.
Malayalam News Live :കർണാടക ആർടിസി ബസിൽ പരിശോധന; 139 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് എക്സൈസ്.
Malayalam News Live :നിമിഷപ്രിയയുടെ വധശിക്ഷ 16 ന്; മോചനത്തിനായി നിർണായക ഇടപെടലുകൾ, വത്തിക്കാൻ സ്ഥാനപതിക്ക് നിവേദനം നൽകി
യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകി.
Malayalam News Live :അഹമ്മദാബാദ് വിമാന ദുരന്തം - അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം
അതേസമയം, വിമാനത്തിന് എഞ്ചിൻ തകരാറില്ലായിരുന്നുവെന്ന റിപ്പോർട്ട് എയർ ഇന്ത്യ സിഇഒ ക്യാംപ്ബെല്‍ വിത്സന്‍ സ്വാഗതം ചെയ്തു.
Malayalam News Live :കാറിനുള്ളിൽ കെപിസിസി അധ്യക്ഷനും നേതാക്കളും, കണ്ണൂരെത്തിയപ്പോൾ പ്രവർത്തകർ മുഴക്കിയത് 'കണ്ണൂരിത്... കണ്ണൂര്... കെ സുധാകരന്‍റെ കണ്ണൂര്' മുദ്രാവാക്യം
യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്, കെ പി സി സി വർക്കിംഗ് പ്രസിഡന്‍റുമാരായ എ പി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരെത്തിയപ്പോഴും പ്രവർത്തകർ സുധാകരന് മുദ്രാവാക്യം വിളിക്കുകയായിരുന്നു
Malayalam News Live :ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിപ്പ് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം - ഹേമരാജിന് മരണം വരെ ജീവപര്യന്തം, 1കോടി നഷ്ടപരിഹാരവും നൽകണം
യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും ഇതിൽ 50 ലക്ഷം റെയിൽവേയും 50 ലക്ഷം തമിഴ്നാട് സർക്കാരും നൽകണമെന്നും കോടതി ഉത്തരവിട്ടു.
Malayalam News Live :എംപിമാർക്ക് പണിവരുന്നുണ്ട്! ഹാജർ പഴയതുപോലാകില്ല, പുതിയ രീതി ഏർപ്പെടുത്തി ലോക്സഭ; ഈ സമ്മേളനത്തിൽ പരീക്ഷണം, ശേഷം സ്ഥിരമാക്കും
സഭ ബഹിഷ്കരിച്ച ശേഷവും എംപിമാർ അലവൻസ് ഒപ്പിട്ട് വാങ്ങുന്നത് വലിയ വിവാദമായിരുന്നു. ഇതിന് പരിഹാരം കാണാൻ പുതിയ രീതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ
Malayalam News Live :മദ്യപിച്ച് വാഹനമോടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ
ഇവർ ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
Malayalam News Live :'ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടി, ചാൻസലർക്ക് ഏകപക്ഷീയമായി നിയമനം നടത്താനാകില്ല' - മന്ത്രി ആർ ബിന്ദു
വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അട്ടിമറിക്കും വിധം ഇടപെടുന്ന രീതി തെറ്റാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.
Malayalam News Live :നിപ ജാഗ്രതയേറുന്നു, പാലക്കാട് മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള 2 പേർക്ക് പനി; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
പാലക്കാട് 17 വാർഡുകൾ കണ്ടൈൻമെന്റ് സോൺ ആക്കിയെന്നും ജില്ലയിൽ ഉള്ളവർ മുഴുവനും മാസ്ക് ധരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു
Malayalam News Live :ഗവർണർക്ക് തിരിച്ചടി - താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം, ഹർജി തള്ളി ഹൈക്കോടതി
സിംഗിൽ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ചാൻസിലറായ ഗവർണറുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
Malayalam News Live :കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് ആംബുലൻസ്; സൈറൺ മുഴക്കിയിട്ടും വഴി മാറാതെ ബൈക്ക് യാത്രികൻ; 5000 രൂപ പിഴയിട്ട് പൊലീസ്
സൈറൺ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
Malayalam News Live :കോഴിക്കോട് 5 അംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട് മർദിച്ചു; 2 പേർ പിടിയിൽ
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Malayalam News Live :പ്രതീക്ഷിക്കും മുന്നേ! അതിവേഗം തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; 4 ദിവസം കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട്
ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 16 ന് ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും 17 ന് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 18 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
Malayalam News Live :വിദ്യാർഥികൾ എന്നു പറയുന്ന സംഘം അക്രമം നടത്തുന്നു, 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിസിയെ കാത്തുകിടക്കുന്നെന്ന വാർത്ത തെറ്റ് - മോഹൻ കുന്നുമ്മൽ
ഗവർണറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മോഹനൻ കുന്നുമ്മലിൻ്റെ പ്രതികരണം.