10:54 PM (IST) Nov 21

Malayalam News live:പാ‍ർവ്വതിയും സംഘവും കുടുങ്ങി; ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുടമയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ യുവതിയും സംഘവും പിടിയിൽ

തിരുവനന്തപുരം തിരുമലയിൽ വീട്ടുടമസ്ഥനെ ഉപദ്രവിക്കാനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും പിടിയിൽ.

Read Full Story
10:01 PM (IST) Nov 21

Malayalam News live:നിർത്തിയിട്ട ബൈക്ക് എടുക്കാൻ വന്ന യുവാക്കൾക്ക് സംശയം, കുടുങ്ങുന്നതിന് മുമ്പ് തൊരപ്പൻ സന്തോഷിന്‍റെ കാലും ഒടിഞ്ഞും; കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാസർകോട് മേൽപ്പറമ്പിൽ പിടിയിയിൽ. സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് സന്തോഷിനെ നാട്ടുകാർ സാഹസികമായി പിടികൂടിയത്

Read Full Story
09:40 PM (IST) Nov 21

Malayalam News live:തേജസ് വിമാന ദുരന്തം; വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ

തേജസ് വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ

Read Full Story
09:14 PM (IST) Nov 21

Malayalam News live:'ആത്മഹത്യ ചെയ്യുമെന്ന് വിളിച്ചു പറഞ്ഞു', മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് മൊഴി; 4 വയസുകാരനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്

ഇടുക്കി പണിക്കൻ കുടിയിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമാണെന്ന് പ്രാഥമിക നിഗമനം

Read Full Story
08:52 PM (IST) Nov 21

Malayalam News live:എതിരാളികളില്ല, കണ്ണൂരിൽ ആറു വാര്‍ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു, സംസ്ഥാനത്താകെ സമര്‍പ്പിച്ചത് 1,64,427 പത്രികകള്‍, നാളെ സൂക്ഷ പരിശോധന

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ കണ്ണൂർ ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാർഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും സിപിഎമ്മിന് എതിരാളികളില്ല

Read Full Story
08:15 PM (IST) Nov 21

Malayalam News live:എസ്ഐആര്‍; ഗുജറാത്തിലും ആത്മഹത്യ, സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി

എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി.ജറാത്ത് കൊടിനാർ ദേവ്‌ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ആണ് മരിച്ചത്

Read Full Story
07:54 PM (IST) Nov 21

Malayalam News live:'സ്വാതന്ത്ര്യത്തിന് ശേഷമുള്ള സമഗ്ര പരിഷ്കരണം', പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; നടപ്പാക്കുന്നത് കടുത്ത എതിർപ്പ് അവഗണിച്ച്

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്

Read Full Story
07:20 PM (IST) Nov 21

Malayalam News live:കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ ആഞ്ഞടിച്ച് വിസി മോഹനൻ കുന്നുമ്മൽ; തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിക്കാത്തവര്‍ സിന്‍ഡിക്കേറ്റിൽ

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മൽ. തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ ജയിക്കാത്തവരാണ് കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റിലുള്ളതെന്നും ഇതാണ് അക്കാദമിക് നിലവാരം കുറയാൻ കാരണമെന്നും വിമര്‍ശനം

Read Full Story
07:04 PM (IST) Nov 21

Malayalam News live:തൃശൂരിൽ സ്വകാര്യ ബസ് ഉടമയെ കാണാതായി, പിന്നിൽ എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് കുടുംബം

തൃശ്ശൂർ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനൻ കാട്ടിക്കുളത്തെ കാണാനില്ല. 2022 മുതൽ സ്വകാര്യ ബസ് സർവീസ് നടത്തുന്ന മോഹനൻ കാട്ടിക്കുളത്തയാണ് കാണാതായത്. തിരോധാനത്തിന് പിന്നിൽ എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് കുടുംബം

Read Full Story
06:42 PM (IST) Nov 21

Malayalam News live:വയനാട്ടിൽ കോണ്‍ഗ്രസിന് തലവേദനയായി വിമത സ്ഥാനാര്‍ത്ഥികള്‍, തോമാട്ടുചാലിൽ വിമത സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയൽ

വയനാട് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ കോണ്‍ഗ്രസിന് തലവേദനയായി വിമതര്‍. ജില്ല പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിലെ വിമത സ്ഥാനാര്‍ത്ഥിയായി യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ നാമനിർദേശ പത്രിക നൽകി.

Read Full Story
06:30 PM (IST) Nov 21

Malayalam News live:ജി 20 ഉച്ചകോടി; ദക്ഷിണാഫ്രിക്കയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹിഷ്ക്കരണ തീരുമാനം തിരുത്തി യുഎസ്

ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മോദി ദക്ഷിണാഫ്രിക്കയിൽ എത്തിയത്

Read Full Story
06:06 PM (IST) Nov 21

Malayalam News live:പുതിയ 4 തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ; പ്രഖ്യാപിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷ എതിർപ്പുകൾ അവ​ഗണിച്ച് പ്രഖ്യാപനം

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശക്തവും സമ​ഗ്രവുമായ തൊഴിൽ കേന്ദ്രീകൃത പരിഷ്കാരമെന്നും ഇതുവഴി ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസിന് കാര്യമായ പ്രോത്സാഹനം ലഭിക്കും എന്നും മോദി പറഞ്ഞു.

Read Full Story
05:47 PM (IST) Nov 21

Malayalam News live:ഞെ‌ട്ടിക്കുന്ന ദൃശ്യങ്ങൾ; കുട്ടികളെ കടിക്കാനോടിച്ച് തെരുവുനായക്കൂട്ടം, നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ

പാലക്കാ‌ട് കുട്ടികളെ കടിക്കാനോടിച്ച് തെരുവുനായ്ക്കൾ. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ ചൂരിയോടാണ് സംഭവം. സമീപത്തെ പുഴയിൽ പോയി മടങ്ങി വരികയായിരുന്നു കുട്ടികൾ.

Read Full Story
05:39 PM (IST) Nov 21

Malayalam News live:ഗുരുവായൂ‌ർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി, ക്യൂ സംവിധാനത്തില്‍ പരിഷ്കാരം വരുത്താൻ നിർദേശം

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി

Read Full Story
05:10 PM (IST) Nov 21

Malayalam News live:ഏറ്റവും പുതിയ അറിയിപ്പ്; ക്രിസ്തുമസ് അവധി പുനഃക്രമീകരിച്ചു, ഡിസംബർ 24 മുതൽ 2026 ജനുവരി 04 വരെ, കാലിക്കറ്റ് സർവകലാശാലയിൽ 28 മുതൽ സസ്യോദ്യാന പ്രദർശനം

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം (സി.യു.ബി.ജി.) പ്രദർശനത്തിനായി നവംബർ 28, 29, 30 തീയതികളിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. പ്രദർശനം 28-ന് രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Read Full Story
04:58 PM (IST) Nov 21

Malayalam News live:ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവം, സ്ഥിരീകരിച്ച് വ്യോമസേന, അന്വേഷണം പ്രഖ്യാപിച്ചു

ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവം സ്ഥിരീകരിച്ച് വ്യോമസേന. വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടകാരണം എന്താണെന്ന് അറിയാൻ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു

Read Full Story
04:39 PM (IST) Nov 21

Malayalam News live:'കുറ്റം ചെയ്ത ആർക്കും സംരക്ഷണമില്ല, സിപിഎം അന്വേഷണം സ്വാഗതം ചെയ്യുന്നു'; സ്വർണക്കൊള്ളയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സ്വർണക്കൊള്ളയിലും പ്രതികരണം

Read Full Story
04:13 PM (IST) Nov 21

Malayalam News live:ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം; പത്തനംതിട്ട കളക്ടർക്ക് പരാതി നൽകി സിപിഎം

പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്.

Read Full Story
03:56 PM (IST) Nov 21

Malayalam News live:'നിയമപരമായ തടസങ്ങളില്ല, പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്'; നാമനിർദേശ പത്രിക സമർപ്പിച്ച് അരുണിമ എം കുറുപ്പ്

നിയമപരമായ തടസങ്ങൾ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ പ്രതികരിച്ചു. അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു.

Read Full Story
03:45 PM (IST) Nov 21

Malayalam News live:മുഹൂർത്തം തെറ്റിയില്ല, ആവണിക്കും ഷാരോണിനും അത്യാഹിത വിഭാ​ഗം കതിർമണ്ഡപമായി, സ്നേഹത്തെ തോൽപിക്കാൻ അപകടത്തിനായില്ല

വിവാഹ ദിനത്തില്‍ അപകടത്തില്‍പെട്ട ആവണിക്ക് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിര്‍മണ്ഡപമായി. അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ചൊരിഞ്ഞ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും സാക്ഷികളായി.

Read Full Story