കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത
- Home
- News
- Kerala News
- 204 എംഎം പെരുമഴ! കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്
204 എംഎം പെരുമഴ! കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഫൂട്ബോൾ കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് കൊലപാതകം
Malayalam News live updates:204 എംഎം പെരുമഴ! കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Malayalam News live updates:കുഞ്ഞിനെ കൂട്ടാൻ അംഗനവാടിയിലെത്തിയപ്പോൾ നോക്കി വെച്ചു; സഹായത്തിന് ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും, അധ്യാപികയുടെ മാല കവർന്ന പ്രതികൾ പിടിയിൽ
മാള വൈന്തലയിൽ അംഗൻവാടി അദ്ധ്യാപികയാണ് മോളി ജോർജ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന മോളിയെ മൂവർ സംഘം പിന്തുടർന്നു.
Malayalam News live updates:ലോകത്തിന് സുന്ദർ പിച്ചൈയുടെ മുന്നറിയിപ്പ്, 'ഈ അസാധാരണ കുതിപ്പ് അവസാനിച്ചാൽ, എഐ ബബിൾ പൊട്ടിയാൽ എല്ലാ കമ്പനികളെയും ബാധിക്കും'
എ ഐ ബബിൾ ഉടൻ പൊട്ടുമെന്ന ആശങ്ക പരക്കുന്നതിനിടെയാണ് പിച്ചൈയുടെ പ്രതിരണമെന്നത് ശ്രദ്ധേയമാണ്. ഗൂഗിളിനെ അടക്കം അത്തരമൊരു പ്രതിഭാസം ബാധിക്കുമെങ്കിലും കമ്പനി അതിനെയും അതിജീവിക്കുമെന്നാണ് മേധാവിയുടെ പ്രതീക്ഷ
Malayalam News live updates:മുനമ്പം ഭൂമി തർക്കത്തിൽ സുപ്രീം കോടതിയിൽ വഖഫ് സംരക്ഷണ വേദിയുടെ നിർണായക നീക്കം, ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ചു
1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ട്രൈബ്യൂണലിൽ കേസ് നിലനിൽക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് ഹർജിക്കാരുടെ വാദം
Malayalam News live updates:വോട്ടർപട്ടിക വിവാദം - ഹൈക്കോടതിയെ സമീപിച്ച് വി എം വിനു; പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി
വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനു.
Malayalam News live updates:മുൻകൂർ പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികൾ നിയമവിധേയമാക്കുന്നത് തടഞ്ഞ മുൻ വിധി തിരിച്ചെടുത്ത് സുപ്രീംകോടതി
മുൻകൂറായി പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികൾ നിയമവിധേയമാക്കുന്നത് തടഞ്ഞ മുൻ വിധി സുപ്രീംകോടതി തിരിച്ചെടുത്തു. വനശക്തി വിധിയാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ ബെഞ്ച് പിൻവലിച്ചത്.
Malayalam News live updates:കടുവ സഫാരികൾക്ക് മാർഗരേഖ പുറത്തിറക്കി സുപ്രീം കോടതി, സഫാരികൾ അനുവദിക്കേണ്ട സ്ഥലങ്ങളും നിർദേശിച്ചു
കടുവ സഫാരികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി സുപ്രീം കോടതി. കടുവകളുടെ ആവാസ സ്ഥലങ്ങളിൽ കടുവ സഫാരികൾ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
Malayalam News live updates:ആരും പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ സൈറൺ മുഴങ്ങും; മുന്നറിയിപ്പ് അതിശക്ത മഴയുടെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കവചം സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നത്. ഈ ജില്ലകളിൽ നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Malayalam News live updates:`എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനം മാത്രം', തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോഗതിയുമാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
Malayalam News live updates:മലപ്പുറം ജില്ലയിലെ ബിഎൽഓമാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാകില്ലെന്ന് ജില്ല കളക്ടർ
മലപ്പുറം ജില്ലയിലെ 2898 ബൂത്ത് ലെവൽ ഓഫീസർമാരെയും തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടർ വി ആർ വിനോദ് അറിയിച്ചു. ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
Malayalam News live updates:വി എം വിനുവിന് 2020ലും വോട്ടില്ല, സ്ഥിരീകരിച്ച് അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍; കോണ്‍ഗ്രസ് പരാതിയിൽ തുടര്‍ നടപടിക്ക് സാധ്യതയില്ല
കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സംവിധായകൻ വിഎം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലും പേരില്ലെന്ന് അസി. റിട്ടേണിങ് ഓഫീസര്‍. പരാതിയിൽ തുടര്‍നടപടിക്ക് സാധ്യതയില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍
Malayalam News live updates:കോഴിക്കോട് വൻ ഡിജിറ്റൽ തട്ടിപ്പ്; പ്രവാസിക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ, വാട്ട്സ് ആപ്പിലെത്തിയത് ഇഡി ഉദ്യോഗസ്ഥരാണെന്ന വ്യാജേന
പയ്യോളി സ്വദേശിയായ പ്രവാസിയ്ക്ക് ഒന്നരക്കോടി നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്സ് ആപ്പിൽ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
Malayalam News live updates:വിഎം വിനു ഇന്ത്യൻ പൗരനും യഥാർത്ഥ വോട്ടറും, പൗരന്‍റെ വോട്ടവകാശം രാജ്യത്തിന്‍റെ ഉത്തരവാദിത്വം; സിപിഎം അത് നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നു - ടി സിദ്ദിഖ്
ഭരണ സ്വാധീനം മുഴുവൻ ഉപയോഗപ്പെടുത്തി അദ്ദേഹത്തിന്‍റെ വോട്ടവകാശം നഷ്ടപ്പെടുത്താനാണ് സി പി എം ശ്രമിക്കുന്നതെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. 'കേന്ദ്രത്തിൽ ബി ജെ പി ചെയ്യുന്നത് തന്നെയാണ് കേരളത്തിൽ സി പി എം ചെയ്യുന്നത്'
Malayalam News live updates:ഓട്ടോറിക്ഷയിൽ പശുവിൻ്റെ മാംസവും ലൈസൻസില്ലാത്ത തോക്കും, അന്തർജില്ലാ വേട്ട സംഘം തൃശ്ശൂരിൽ പിടിയിലായി
തൃശ്ശൂരിൽ അന്തർജില്ലാ വേട്ട സംഘം പിടിയിലായി. പാലക്കാട് തിരുവേഗപ്പുറം സ്വദേശി ഫിറോസ്, വരന്തരപ്പിള്ളി നാടാംപാടം സ്വദേശി റോയ്, അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്.
Malayalam News live updates:തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല, ശബരിമലയിലെ ഭയാനക സാഹചര്യത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിന്; ഹൈക്കോടതി ഇടപെടണമെന്ന് വിഡി സതീശൻ
ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്
Malayalam News live updates:കന്യാകുമാരി കടലിലെ ന്യൂനമർദ്ദ പ്രഭാവം, തലസ്ഥാനത്തടക്കം അതിശക്ത മഴ, 3 മണിക്കൂർ രക്ഷയുണ്ടാകില്ല; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
നാല് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
Malayalam News live updates:തൃശ്ശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, അനിൽ അക്കരക്കെതിരെ ആരോപണങ്ങളുമായി ഹരീഷ്
അടാട്ട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവ് ഹരീഷ് ബിജെപിയിൽ ചേർന്നു. അടാട്ട് പഞ്ചായത്തിൽ അനിൽ അക്കര പണം വാങ്ങി സ്ഥാനാർത്ഥിയെ നിർത്തുകയാണെന്ന് ഹരീഷ് ആരോപിച്ചു.
Malayalam News live updates:രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വിമർശനവുമായി മഹിള കോൺഗ്രസ് നേതാവ് പ്രീജ സുരേഷ്; സീറ്റ് നൽകാതെ ചതിച്ചെന്ന് പരാതി
തെരഞ്ഞെടുപ്പിൽ രാഹുലിന് വേണ്ടി പണിയെടുത്തെന്നും വ്യാജനെന്ന് പലരും പറഞ്ഞപ്പോഴും ചേർത്തുപിടിച്ചെന്നും പ്രീജ ചൂണ്ടിക്കാട്ടി. എന്നാൽ വ്യാജനെന്ന കാര്യം ഇപ്പോൾ അനുഭവത്തിലൂടെ തെളിയുകയാണ്.
Malayalam News live updates:കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക അനുവദിച്ച് ധന വകുപ്പ്, തുക ഒഡെപെകിന് കൈമാറും
ദില്ലിയിലെ കേരള സർക്കാർ പ്രതിനിധി കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക ധന വകുപ്പ് അനുവദിച്ചു. അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് തുക കൈമാറും.
Malayalam News live updates:ശബരിമല മുന്നൊരുക്കങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും വിലങ്ങുതടി; ഉദ്യോഗസ്ഥയോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായതോടെ വാഹനങ്ങൾ ഇലവുങ്കലിൽ തടഞ്ഞ് പൊലീസ്. സന്നിധാനത്തെ നിയന്ത്രണം പാളിയതോടെയാണ് ഈ നടപടി.