10:07 PM (IST) Nov 04

Malayalam News Live:'പിഎം ശ്രീയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടല്‍ വേണ്ട'; സംസ്ഥാന കൗൺസിലില്‍ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടൽ വേണ്ടെന്ന് ബിനോയ് വിശ്വം. സംസ്ഥാന കൗൺസിലിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്

Read Full Story
09:32 PM (IST) Nov 04

Malayalam News Live:'ഖേദം' ആവശ്യമില്ലാത്തത്, പിഎം ശ്രീയിൽ കേന്ദ്രത്തിനുള്ള കത്ത് ഉറപ്പാക്കണമെന്ന് സിപിഐ നേതാക്കൾ; പാർട്ടിയുടെ വലിയ നേട്ടമെന്ന് വിലയിരുത്തൽ

യഥാർത്ഥ ഇടതു നിലപാട് ഉയർത്തിപ്പിടിക്കാൻ നേതൃത്വത്തിന് കഴിഞ്ഞെന്നാണ് അഭിനന്ദനം. അതേ സമയം തർക്കത്തിനിടെ എംഎ ബേബിയോട് പ്രകാശ് ബാബുവും ശിവൻകുട്ടിയോടു എഐവൈഎഫും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ.

Read Full Story
08:56 PM (IST) Nov 04

Malayalam News Live:വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി, നടന്നു പോവുകയായിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

വഴി ചോദിക്കാനെന്ന വ്യാജേനെ വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) എന്നയാളാണ് കാലടി പൊലീസിന്‍റെ പിടിയിലായത്

Read Full Story
08:31 PM (IST) Nov 04

Malayalam News Live:വാഹന പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ തെറി പറഞ്ഞ് യുവാവ്; പൊലീസ് സ്റ്റേഷനിലും ബഹളം, അറസ്റ്റ്

മൈനാഗപ്പള്ളി സ്വദേശി ജിനോ ജോൺസൺ ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് കുണ്ടറ ആശുപത്രി മുക്കിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊല്ലം ആർടിഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്ക് നേരെ പ്രതി അസഭ്യവർഷം നടത്തി.

Read Full Story
08:05 PM (IST) Nov 04

Malayalam News Live:അറസ്റ്റിലായ എംഎസ്എഫ് നേതാവ്, ഹാരീസ്‌ ബീരാൻ എംപിയുടെ പിഎ അല്ല; വിശദീകരിച്ച് എംപിയുടെ ഓഫീസ്

പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ പിഎ ആയി പദവി നൽകിയിരുന്നില്ലെന്ന് എംപി യുടെ ഓഫീസ് അറിയിച്ചു. വാഴക്കുളം മാവിൻ ചുവട് ചെരുംമൂടൻ വീട്ടിൽ ഹസൻ അനസ് (25) ആണ്‌ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി പൊലീസ് പിടിയിലായത്. 

Read Full Story
08:05 PM (IST) Nov 04

Malayalam News Live:തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, കെഎസ് ശബരീനാഥൻ മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 15 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

Read Full Story
06:15 PM (IST) Nov 04

Malayalam News Live:സർവ ശിക്ഷ അഭിയാൻ; ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു, കേരളത്തിന് അർഹമായ തുക നൽകും, സുപ്രീം കോടതിയില്‍ വ്യക്തമാക്കി കേന്ദ്രം

സർവ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം. അർഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു

Read Full Story
06:04 PM (IST) Nov 04

Malayalam News Live:വോട്ടർപട്ടിക ക്രമക്കേട് ആരോപണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധികൃതമായി അവധിയെടുത്തു, കൊടുവള്ളി നഗസഭാ സെക്രട്ടറിയെ മാറ്റി

ആരോപണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധികൃതമായി അവധിയെടുത്ത നഗരസഭാ സെക്രട്ടറി മനോജ്‌ വിഎസിനെ മാറ്റണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അനിൽകുമാർ നോച്ചിയിലിനാണ് പകരം നഗരസഭാ സെക്രട്ടറിയുടെ ചുമതല.

Read Full Story
05:39 PM (IST) Nov 04

Malayalam News Live:കൊടും കുറ്റവാളി, കുപ്രസിദ്ധ മോഷ്ടാവ്, രക്ഷപ്പെട്ടത് പൊലീസിന്‍റെ മൂക്കിൻ തുമ്പിൽ നിന്ന്; ജയിലിലെത്തിക്കും വഴി ചാടിപ്പോയ പ്രതിക്കായ് തെരച്ചിൽ തുടരുന്നു

കൊടും കുറ്റവാളിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകനായുള്ള തെരച്ചില്‍ തുടര്‍ന്ന് പൊലീസ്. ഇന്നലെ രാത്രിമുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല

Read Full Story
05:29 PM (IST) Nov 04

Malayalam News Live:'ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിർമിക്കുന്ന റോഡ് ആണെങ്കിൽ ഞാൻ പോകില്ല'; പരിപാടിയിൽ നിന്ന് സിപിഎം പ്രവർത്തകർ ഇറക്കിവിട്ടതിൽ ആഞ്ഞടിച്ച് സണ്ണി ജോസഫ്

അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നേകാൽ കോടി രൂപ സർക്കാർ അനുവദിച്ചത്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനാണ് പോയത്. ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിർമിക്കുന്ന റോഡ് ആണെങ്കിൽ ഞാൻ പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Read Full Story
05:04 PM (IST) Nov 04

Malayalam News Live:'നിങ്ങൾ എനിക്ക് ശമ്പളം തരുന്നുണ്ടോ? എന്നെ ഭീഷണിപ്പെടുത്തേണ്ട'; ബലാത്സംഗ കേസില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി അണ്ണമലൈ

മാധ്യമപ്രവർത്തകനോട് തട്ടിക്കയറി തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ. കൊയമ്പത്തൂർ ബലാത്സംഗക്കേസിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അണ്ണാമലൈ ക്ഷുഭിതനായി പ്രതികരിച്ചത്

Read Full Story
04:49 PM (IST) Nov 04

Malayalam News Live:വോട്ടർപട്ടിക പരിഷ്കരണത്തെ പിന്തുണച്ച് നടൻ മധു; എല്ലാവരും ഇതിൽ പങ്കെടുക്കണം, ഇതൊരു കടമയാണെന്നും താരം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മധുവിൻ്റെ വീട്ടിൽ

മുതിർന്നവരും ഇതിന്റെ ഭാഗമാകണം. നാടിന്റെയും നമ്മുടെയും നന്മക്ക് വേണ്ടി ഉള്ളത് ആണ് ഇതെന്നും മധു പറഞ്ഞു. വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാ​ഗമായി എനുമറേഷൻ ഫോം നൽകാനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വീട്ടിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.

Read Full Story
04:10 PM (IST) Nov 04

Malayalam News Live:'എസ്ഐആർ നടപ്പാക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം, എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാം'; എസ്ഐആർ അറിയേണ്ടതെല്ലാം

എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാൻ അവസരമുണ്ടെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി. എസ് ഐആർ സംബന്ധിച്ച് അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Full Story
03:42 PM (IST) Nov 04

Malayalam News Live:പിഎം ശ്രീ - ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്ന് മന്ത്രി വി ശിവൻകുട്ടി; 'പ്രധാനന്ത്രിമ വികസിത ഭാരത് റോസ്ഗാർ യോജനയിൽ കേരളം സഹകരിക്കും'

ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ല. കത്ത് നൽകുന്നത് ഈ ആഴ്ച കൊണ്ട് പൂർത്തീകരിക്കും. നിലവിൽ ഫയൽ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണെന്നും വി ശിവൻ കുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Full Story
03:30 PM (IST) Nov 04

Malayalam News Live:പേടിയോടെ നാട്; വീടിന് മുന്നിലെ ചായ്പിൽ കിടന്ന വയോധികയെ ക്രൂരമായി ആക്രമിച്ച് തെരുവുനായ, പേവിഷബാധ സ്ഥിരീകരിച്ചു

പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പട്ടിയുടെ കടിയേൽക്കുകയോ മറ്റെന്തെങ്കിലും സംശയമുള്ളവർ പേ വിഷബാധയ്ക്കെതിരെയുള്ള ചികിത്സ തേടേണ്ടതാണെന്നും ഡോക്ടർ അറിയിച്ചു.

Read Full Story
03:16 PM (IST) Nov 04

Malayalam News Live:സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി തള്ളിയിടുന്നത് ദൃശ്യങ്ങളിൽ; വർക്കല ആക്രമണത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് പെൺകുട്ടികളും ട്രെയിനിൻ്റെ വാതിൽ ഭാഗത്ത് ഇരിക്കുന്നത് ദൃശൃങ്ങളിൽ കാണാം. പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടിതള്ളിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

Read Full Story
03:06 PM (IST) Nov 04

Malayalam News Live:ശ്രീക്കുട്ടിയുടെ നില ​ഗുരുതരമായി തന്നെ തുടരുന്നു, തലക്കേറ്റ പരിക്ക് ​ഗുരുതരം, തലയിലെ മർദം കുറയ്ക്കാൻ ഡോക്ടർമാരുടെ ശ്രമം

അതേസമയം പെൺകുട്ടി ആക്രമിക്കപ്പെട്ട ബോഗി പൊലീസ് പരിശോധിച്ചു. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചു വേളി യാർഡിൽ വെച്ചായിരുന്നു പരിശോധന.

Read Full Story
02:40 PM (IST) Nov 04

Malayalam News Live:മലപ്പുറത്ത് 10 മില്ലി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു, ഒരാഴ്ച റിമാൻഡ്; കോടതിയുടെ രൂക്ഷ വിമർശനം, 'ഇത് ബനാന റിപ്പബ്ലിക്കല്ല'

10 മില്ലി ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരാഴ്ച്ച ജയിലിൽ കിടക്കേണ്ടിയും വന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനം ഉന്നയിച്ചത്. തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി (32) നെയാണ് ഇക്കഴിഞ്ഞ 25 ന് പൊലീസ് അറസ്റ്റ് ചെയ്തത്

Read Full Story
02:34 PM (IST) Nov 04

Malayalam News Live:'എന്റെ കുഞ്ഞിന്റെ കൈ തിരിച്ചുതരാൻ അവർക്ക് പറ്റുവോ?' കണ്ണുനീരോടെ ഓമന ചോദിക്കുന്നു, 9 വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ പരാതി നൽകി കുടുംബം

സെപ്റ്റംബർ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ആദ്യം ചികിത്സ തേടിയ ജില്ലാ ആശുപത്രിയുടെ പിഴവ് ആവർത്തിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

Read Full Story
02:33 PM (IST) Nov 04

Malayalam News Live:കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെ പരിപാടിക്കിടെ സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു; എട്ടുകാലി മമ്മൂഞ്ഞ് ആകേണ്ടെന്ന് മുദ്രാവാക്യം

ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ആയതിനാൽ പ്രോട്ടോകോൾ അനുസരിച്ച് എംഎൽഎയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. 

Read Full Story