പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസ് ( കൊൽക്കത്ത)ഒന്നാംവർഷ വിദ്യാർഥിയാണ് മരിച്ച ജുവൽ ജോസ്.

എറണാകുളം: മലയാളി വിദ്യാർത്ഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പാലാരിവട്ടം സ്വദേശി ജുവൽ ജോസ് ജെബിൻ ആണ് മരിച്ചത്. പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസ് ( കൊൽക്കത്ത)ഒന്നാംവർഷ വിദ്യാർഥിയാണ് മരിച്ച ജുവൽ ജോസ്. അതേസമയം കൊച്ചിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.