കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിയാണ് മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20നാണ് സംഭവം. മൃതദേഹച്ചിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാർഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.
കണ്ണൂർ: ജപ്പാനിലെ കകമിഗാഹാരയിൽ മലയാളി യുവതി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിയാണ് മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20നാണ് സംഭവം. മൃതദേഹച്ചിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാർഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. പെൺകുട്ടി മരിച്ചെന്ന വിവരം ഇന്നാണ് വീട്ടുകാർ വിവരം അറിയുന്നത്. നഴ്സിംഗ് കെയർ ജോലിക്കായി 6 മാസം മുമ്പാണ് യുവതി ജപ്പാനിൽ എത്തിയത്. ചിന്നിച്ചിതറിയ നിലയിലായതിനാൽ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ബന്ധുക്കൾ ജപ്പാനിൽ എത്തിയശേഷം അവിടെ സംസ്കാരം നടത്തുന്നതും ആലോചിക്കുന്നുണ്ട്.

