ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ ഷൊർണൂരിൽവെച്ചാണ് ഇയാൾ യാത്രക്കാരിയുടെ ചിത്രമെടുത്തതെന്നാണ് പരാതി. പരാതിക്കാരിയും സഹോദരിയും ഇവരുടെ മകളും ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ഇതിനിടെ ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളെയും ചിത്രം പ്രതി പകർത്തിയെന്നാണ് പരാതി.
കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം എരവൂർ സ്വദേശി റെജിയെയാണ് ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി എറണാകുളം-ഓഖ എക്സ്പ്രസിലായിരുന്നു സംഭവം.
ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ ഷൊർണൂരിൽവെച്ചാണ് ഇയാൾ യാത്രക്കാരിയുടെ ചിത്രമെടുത്തതെന്നാണ് പരാതി. പരാതിക്കാരിയും സഹോദരിയും ഇവരുടെ മകളും ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ഇതിനിടെ ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളെയും ചിത്രം പ്രതി പകർത്തിയെന്നാണ് പരാതി. തുടർന്ന് ഇവർ ടിടിഇയെ വിവരമറിയിച്ചു. ട്രെയിൻ കോഴിക്കോട് എത്തിയതോടെ ആർപിഎഫും റെയിൽവേ പൊലീസും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായാണ് പ്രതി സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.


