റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്‍ലി. ഇതിനിടെ   റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ (മണ്ണുമാന്തി) ബക്കറ്റ് തട്ടുകയായിരുന്നു. 

പത്തനംതിട്ട: ബൈക്കില്‍ പൊയ്ക്കൊണ്ടിരിക്കെ ജെസിബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. റാന്നി വലിയകാവ് സ്വദേശി പ്രഷ്‍ലി ഷിബു (21) ആണ് മരിച്ചത്. 

റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്‍ലി. ഇതിനിടെ റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ (മണ്ണുമാന്തി) ബക്കറ്റ് തട്ടുകയായിരുന്നു. 

കഴുത്തിനും നെഞ്ചിനും സാരമായി പരുക്കേറ്റ പ്രഷ്‍ലിയെ വൈകാതെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസും കാറും ഇടിച്ച് മറിഞ്ഞു

കോട്ടയം: എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കാറിലുണ്ടായിരുന്ന ആളുടെ പരുക്കാണ് ഗുരുതരമെന്നാണ് വിവരം.ആരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. മൂന്നാറിലേക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.

Also Read:- കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ല; മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം