വാനിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

കോഴിക്കോട്: പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് പേർക്ക് പരിക്കുണ്ട്. ബൈപ്പാസിൽ പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം നടന്നത്. സന്തോഷ് , അനൂപ് , ദൃശിൻ പ്രമോദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred