പരിശീലനത്തിനെത്തിയ കുട്ടികളുടെ നഗ്ന ഫോട്ടോ എടുപ്പിച്ചു; കെസിഎ കോച്ച് എം മനുവിനെതിരെ 7 കേസുകൾ
ആദ്യ കേസെടുത്തതിന് പിന്നാലെയാണ് കൂടുതൽ പരാതികൾ എത്തിയത്.
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് എം. മനുവിനെതിരെ ഏഴു കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 മുതൽ ഇയാളുടെ അതിക്രമത്തിന് ഇരയായെന്നാണ് പെൺകുട്ടികളുടെ പരാതിയുളളത്.
ആദ്യ കേസെടുത്തതിന് പിന്നാലെയാണ് കൂടുതൽ പരാതികൾ എത്തിയത്. മനുവിനെതിരായ അന്വേഷണം എഡിജിപിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. പരിശീലനത്തിനെത്തിയ ചില കുട്ടികളെക്കൊണ്ട് അവരുടെ നഗ്ന ഫോട്ടോ എടുപ്പിച്ച് പ്രതി കൈവശപ്പെടുത്തിയിട്ടുണ്ടന്നും തിരുവനന്തപുരം കെന്‍റോൺമെന്‍റ് സിഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
മനുവിനെ സംരക്ഷിച്ചിട്ടില്ല, മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരമാണ് തിരിച്ചെടുത്തത്: കെസിഎ